തോട്ടപൊട്ടിച്ച് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

Advertisement

കോട്ടയം. മണർകാട് സ്ഫോടക വസ്തു പൊട്ടി ഗൃഹനാഥൻ മരിച്ചു.
മണർകാട് സ്വദേശി റെജിമോനാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ്
പൊലീസിന്റെ പ്രാഥമിക നിഗമനം.

മണർക്കാട് ഐരാറ്റുനടയിൽ ഇന്നലെ രാത്രി 11 മണിയോടയായിരുന്നു സംഭവം.
രാത്രിയിൽ വീട്ടിലെത്തിയ റെജി ഭാര്യയുമായി തർക്കത്തിൽ ഏർപ്പെട്ടു.
തുടർന്ന് വീട്ടിൽ നിന്നും പുറത്തേക്ക് പോയി.. പിന്നാലെയാണ് വീടിന്
പിന്നിൽ നിന്നും വലിയ ശബ്ദത്തോടെ സ്ഫോടനം ഉണ്ടായത്. ബന്ധുക്കൾ
എത്തി നോക്കുബോൾ വയറുമുഴുവൻ കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
കുടുംബവഴക്കിനെ തുടർന്ന് റെജ് തോട്ട പൊട്ടിച്ച് ആത്മഹത്യ ചെയ്തതാണെന്നാണ്
നാട്ടുകാർ പറയുന്നത്. ആത്മഹത്യ യാണെന്നാണ് പൊലീസും പറയുന്നത്.

ഫോറൻസിക്ക് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി. കിണർ തൊഴിലാളിയായ
റെജി ജോലി ആവശ്യങ്ങൾക്കായി തോട്ടയടക്കമുള്ള സ്ഫോടക വസ്തുക്കൾ
വീട്ടിൽ സൂക്ഷിച്ചിരുന്നു. ആത്മഹത്യയ്ക്ക് ഇത് ഉപയോഗിച്ചതാകാം എന്നാണ്
സൂചന. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Advertisement