ഡോ.വന്ദന ദാസിൻ്റെ സ്മരണയ്ക്കായി ആശുപത്രി തുടങ്ങുന്നു

Advertisement

കോട്ടയം.കൊട്ടാരക്കര താലൂക്ക് സർക്കാർ ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ.വന്ദന ദാസിൻ്റെ
സ്മരണയ്ക്കായി ആശുപത്രി തുടങ്ങുന്നു. കടുത്തുരുത്തി മധുരവേലിയിലാണ്
മാതാപിതാക്കൾ ആശുപത്രി തുടങ്ങുന്നത്. ആശുപത്രിയുടെ ഉദ്ഘാടനം 17ന്
മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും.

സാധാരണക്കാർക്കായി ഒരു ആശുപത്രി.. ഡോക്ടർ ആകാൻ പഠിച്ച് തുങ്ങിയപ്പോൾ
മതുലുള്ള വന്ദനയുടെ ആഗ്രഹമായിരുന്നു അത്… ആ സ്വപ്നമാണ് ഇപ്പോൾ മാതാപിതാക്കളായ
മോഹൻദാസും വസന്തകുമാരിയും യാഥാർത്ഥ്യമാക്കുന്നത്. കോട്ടയം കടുത്തുരുത്തി
മധുരവേലിയിലാണ് വന്ദനയുടെ പേരിലുള്ള പുതിയ ആശുപത്രി. 17 തിയതി
ആശുപത്രി മന്ത്രി വിഎൻ വാസവൻ ഉത്ഘാടനം ചെയ്യും.

കുറഞ്ഞ ചിലവിൽ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്.
ആദ്യ ഘട്ടത്തിൽ ചെറിയ രൂതിയിലാണ് തുടങ്ങുന്നതെങ്കിലും അനുമതികൾ ലഭിക്കുന്ന മുറയ്ക്ക്
ആശുപത്രി വിപുലമാക്കും. നേരത്തെ ആലപ്പുഴ തൃക്കുന്നത്ത്പുഴയിൽ ഒരു ക്ലിനിക്ക്
ഡോ. വന്ദനയുടെ പേരിൽ തുടങ്ങിയിരുന്നു. കൂടാതെ വന്ദനയുടെ പേരിൽ ട്രസ്റ്റ്
രൂപീകരിച്ച് നിരവധി സഹായ പദ്ധതിളും നടപ്പാക്കുന്നുണ്ട്.

Advertisement