എട്ടാം ക്ലാസുകാരിക്ക് ബസ്സിൽ വച്ച് ലൈംഗികാതിക്രമം , യുവാവ് പിടിയിൽ

Advertisement

വെഞ്ഞാറമൂട്. എട്ടാം ക്ലാസുകാരിയെ ബസ്സിൽ വച്ച് ലൈംഗികാതിക്രമം നടത്തിയ വെഞ്ഞാറമൂട് സ്വദേശിയായ യുവാവ് പിടിയിൽ. വെഞ്ഞാറമൂട് മാരിയം സ്വദേശി വിപിൻകുമാറാണ് (37) അറസ്റ്റിലായത്. വെഞ്ഞാറമൂട് കെ.എസ്.ആർ.ടി.സി.ബസ്‌സ്റ്റാന്റില്‍ വച്ച് ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ബസ് കയറാനുള്ള തിരക്കിനിടിയിൽ പ്രതി പെണ്‍കുട്ടിയെ പിന്നിൽ നിന്നും ശരീര ഭാഗത്ത് പിടിക്കുകയായിരുന്നു. ഇതോടെ കുട്ടി ബഹളം വയ്ക്കുകയും ബസിലുണ്ടായിരുന്ന മറ്റു യാത്രക്കാർ ഇയാളെ തടഞ്ഞ് വെച്ച് വെഞ്ഞാറമൂട് പൊലീസിന് കൈമാറുകയുമായിരുന്നു.

Advertisement