തിരുവനന്തപുരം. സംസ്ഥാന സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ പരിഷ്കരണവുമായി മന്ത്രി വി ശിവൻകുട്ടി. വിദ്യാർഥികൾക്ക് ആഘോഷങ്ങൾ കളറാക്കാൻ സ്കൂളുകളിലെ ആഘോഷ ദിവസങ്ങളിൽ യൂണിഫോം നിർബന്ധമാക്കില്ല. സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കാൻ തീരുമാനിച്ച മന്ത്രി പൊതുജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങളും ക്ഷണിച്ചു…
കലോത്സവം കായികമേള ശാസ്ത്രമേള എന്നിങ്ങനെ സ്കൂളിൽ നടക്കുന്ന ആഘോഷങ്ങളിൽ കുരുന്നുകൾക്ക് ഇനി കളർ കുപ്പായങ്ങൾ ഇടാം. ഇതിനായി സ്കൂൾ ചട്ടങ്ങളിൽ തന്നെ മാറ്റങ്ങൾ വരുത്തുകയാണ് മന്ത്രി.. തൃശ്ശൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവ സ്വാഗതസംഘ രൂപീകരണ യോഗത്തിൽ ആയിരുന്നു ഇതിന്റെ പ്രഖ്യാപനം. കുരുന്നുകൾ വർണ്ണപ്പൂമ്പാറ്റകൾ ആയി പറന്നു നടക്കട്ടെ എന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു..
സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കുമെന്നും മന്ത്രി ഫേസ്ബുക്കിൽ കൂടെ അറിയിച്ചു. വിഷയത്തിൽ എല്ലാവരുടെയും അഭിപ്രായങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി
തൃശൂരിൽ 2026 ജനുവരി 7 മുതൽ 11 വരെയാണ് ഇത്തവണത്തെ സംസ്ഥാന സ്കൂൾ കലോത്സവം…സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ കലോത്സവ സ്വാഗത സംഘ രൂപീകരണ യോഗമാണ് തൃശൂരിൽ നടന്നതെന്നും മന്ത്രി






































