കോട്ടയം. മാങ്ങാനത്ത് വീട്ടിൽ കയറി 50 പവൻ മോഷ്ടിച്ചു. സംഭവത്തിൽ അഞ്ച് അംഗ സംഘത്തിന് വേണ്ടി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ് . സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
ട്രെയിനിൽ എത്തി കവർച്ച നടത്തി മടങ്ങുന്ന സംഘമാണോ എന്ന് സംശയത്തിലാണ് പൊലീസ് . റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്
ഒരു ഇടവേളക്കു ശേഷമാണ് കോട്ടയം ജില്ലയിൽ ഇത്രയും വലിയ മോഷണം നടക്കുന്നത്.
മാങ്ങാനത്തെ പാം വില്ലയിലെ 21 നമ്പർ കോട്ടേജിലാണ് മോഷണം അരങ്ങേറിയത് .
ശനിയാഴ്ച രാത്രിയിലായിരുന്നു വീട് കുത്തി തുറന്ന് മോഷണം നടന്നത് . അമ്മയും മകളും ഒറ്റയ്ക്ക് താമസിച്ചിരുന്ന കോട്ടേജ് ആണിത് . ഇവർ ആശുപത്രിയിൽ പോയ സമയം നോക്കിയായിരുന്നു മോഷ്ടാക്കൾ അകത്തു കയറിയത്. കോട്ടേജിൻ്റെ മുൻവശത്തെ വാതിൽ പൊളിച്ച് അകത്തേക്ക് കയറിയ മോഷ്ടാക്കൾ അലമാരയിൽ സൂക്ഷിച്ചിരുന്ന 50 പവൻ സ്വർണം കവർന്നു . ആശുപത്രിയിൽ നിന്നും വീട്ടുകാർ തിരികെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത് . സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസ് .
ഷട്ടും പാന്റും ധരിച്ച 5 മോഷ്ടാക്കൾ മുഖം മറച്ചാണ് മോഷണത്തിൽ എത്തിയത് .
അന്നേദിവസം തന്നെ വീടിന് സമീപത്തെ മറ്റൊരു സ്ഥാപനത്തിലും മോഷ്ടാക്കൾ കയറിയിരുന്നു.
പക്ഷേ അവിടെ നിന്നും പ്രതികൾക്ക് ഒന്നും ലഭിച്ചില്ല .ഉത്തരേന്ത്യൻ സംഘമാണോ മോഷണം നടത്തിയത് എന്നൊരു സംശയം പോലീസിനുണ്ട് . എത്തി കവർച്ച നടത്തി മടക്കുന്ന സംഘമെന്നാണ് പ്രാഥമിക വിലയിരുത്തൽ .അതുകൊണ്ടുതന്നെ
പ്രതികളുടെ സി സി ടി വി ദൃശ്യങ്ങൾ പൊലീസ് റെയിൽവേ പൊലീസിനും കൈമാറിയിട്ടുണ്ട്.
സംഭവത്തെ തുടർന്ന് മേഖലയിൽ നൈറ്റ് പെട്രോളിങ് പോലീസ് ശക്തമാക്കി.
rep pic






































