കൊച്ചി. നഗരത്തിൽ കുടിവെള്ളം മുടങ്ങിയിട്ട് പത്തിൽ അധികം ദിവസം പിന്നിട്ടു. കടവന്ത്ര, കലൂർ, തമ്മനം, വൈറ്റില, തൈക്കൂടം, പൂണിത്തുറ എന്നിവിടങ്ങളിലാണ് കുടിവെള്ള പ്രതിസന്ധി അതിരൂക്ഷമായത്. വാട്ടർ അതോറിറ്റിക്ക് മുന്നിൽ നാട്ടുകാർ നടത്തിയ പ്രതിഷേധത്തെ തുടർന്ന് ഇന്ന് മുതൽ ജലവിതരണം ഉറപ്പ് വരുത്താമെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നു. ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കിൽ ശക്തമായ സമര മാർഗത്തിലേക്ക് കടക്കുമെന്നും വാട്ടർ അതോറിറ്റിയിൽ പാചകം ചെയ്തു സമരം നടത്തുമെന്നും നാട്ടുകാർ പറയുന്നു. ആലുവയിൽ ഉണ്ടായ അറ്റകുറ്റപ്പണിയെ തുടർന്നാണ് നഗരത്തിൽ കുടിവെള്ളം മുടങ്ങിയത്.






































