കണ്ണൂര്‍. ബിജെപി നേതാവും എം പിയുമായ സി സദാനന്ദന്റെ കാല് വെട്ടിയ കേസിൽ രാഷ്ട്രീയ വിശദീകരണവുമായി സിപിഎം. പഴശ്ശി സൗത്ത് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് മട്ടന്നൂർ ഉരുവച്ചാലിൽ രാഷ്ട്രീയ വിശദീകരണയോഗം നടക്കും. സി സദാനന്ദൻ രാജ്യ സഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെടുകയും കാൽ വെട്ടിയ കേസിലെ പ്രതികളുടെ ശിക്ഷ 31 വർഷത്തിന് ശേഷം നടപ്പാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് വിഷയം രാഷ്ട്രീയമായി വിശദീകരിക്കാൻ സിപിഐഎം തീരുമാനിച്ചത്. കേസിൽ ശിക്ഷിക്കപ്പെട്ടവർ നിരപരാധികളാണെന്ന് ആയിരുന്നു സിപിഐഎം നേതാക്കളുടെ പ്രതികരണം. വൈകീട്ട് 5 ന് നടക്കുന്ന വിശദീകരണ യോഗം സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജൻ ഉദ്ഘടനം ചെയ്യും





































