മാങ്കോട് രാധാകൃഷ്ണൻ സി പി ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി

Advertisement

തിരുവനന്തപുരം: മാങ്കോട് രാധാകൃഷ്ണനെ സി പി ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് ടാഗോർ തീയേറ്ററിൽസമാപിച്ച ജില്ലാ സമ്മേളനമാണ് മാങ്കോട് രാധാകൃഷ്ണനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
ബാല വേദിയിലൂടെ പൊതുരംഗത്തെത്തിയ മാങ്കോട് രാധാകൃഷ്ണൻ വിദ്യാർത്ഥി യുവജന നേതാവായി ദീർഘകാലം പ്രവർത്തിച്ചു. എഐവൈഎഫ് ജില്ലാ പ്രസിഡൻ്റായിരുന്നു.12 വർഷക്കാലം സി പി ഐ നെടുമങ്ങാട് മണ്ഡലം സെക്രട്ടറി ആയിരുന്നു.1994 മുതൽ സി പി ഐ ജില്ലാ എക്സിക്യൂട്ടീവിൽ അംഗമാണ്.2001 മുതൽ 2011 വരെ നെടുമങ്ങാട് മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭാംഗമായിരുന്നു.
നിയമസഭയുടെ പബ്ലിക് അണ്ടർടേക്കിംഗ് കമ്മിറ്റിയുടെ ചെയർമാനായും പ്രവർത്തിച്ചു.ഭാര്യ എസ് പ്രിജി കുമാരി മക്കൾ അഞ്ജന കൃഷ്ണൻ, ഗോപിക കൃഷ്ണൻ
53പൂർണ അംഗങ്ങളും 5കാൻഡിഡേറ്റ് അംഗങ്ങളും ഉൾപ്പടെ 58 അംഗ ജില്ലാ കൗൺസിലിനേയും 57 സംസ്ഥാന സമ്മേളന പ്രതിനിധികളേയും സമ്മേളനം തെരഞ്ഞെടുത്തു.

Advertisement