കണ്ണൂർ.പൊലീസ് പരിശോധനക്കിടെ പുഴയിൽ ചാടിയത് കാപ്പ കേസ് പ്രതി.പുഴയിൽ ചാടിയ തലശേരി സ്വദേശി അബ്‌ദുൾ റഹീം 11 കേസുകളിൽ പ്രതി. ലഹരിക്കടത്ത്, പൊലീസിന് നേരെ ആക്രമണം, ഗുണ്ടാ കേസുകളിൽ പ്രതി. റഹീമിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്യാൻ ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു. പിന്നാലെ ഇയാൾ ഒളിവിൽ പോയി
കണ്ണൂർ കൂട്ടുപുഴ ചെക്പോസ്റ്റിൽ പരിശോധനക്കിടെ ഇയാൾ പൊലീസിന് മുന്നിൽപ്പെടുകയായിരുന്നു. പുഴയിൽ ചാടിയ റഹീമിനായി തിരച്ചിൽ തുടരുന്നു






































