വേടനെവിടെ, അന്വേഷണം ശക്തമെന്ന് പൊലീസ്

Advertisement

കൊച്ചി.ബലാത്സംഗ കേസിൽ വേടന് വേണ്ടിയുള്ള പരിശോധന ശക്തം. കേരളത്തിന്‌ പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. മുൻ‌കൂർ ജാമ്യപേക്ഷ പരിഗണിക്കുന്നത് വരെ കാത്തിരിക്കേണ്ടെന്ന നിലപാടിലാണ് അന്വേഷണ സംഘം.

ബലാത്സംഗ കേസിൽ റാപ്പർ വേടൻ ഒളിവിൽ തുടരുന്ന സാഹചര്യത്തിലാണ് പോലീസിന്റെ നീക്കം. ഇതര സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് അന്വേഷണം ശക്തമാക്കാനാണ് തീരുമാനം.മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത് വരെ കാത്തിരിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് പൊലീസ്. കേസിൽ സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തി തുടങ്ങിയെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു.

തന്നെ പീഡിപ്പിച്ചെന്ന യുവ ഡോക്ടറുടെ പരാതിയിലാണ് വേടനെതിരെ തൃക്കാക്കര പോലീസ് കേസ് എടുത്തത്. എറണാകുളത്തേക്കും സ്ഥലംമാറ്റമുണ്ടായപ്പോൾ അവിടത്തെ താമസസ്ഥലങ്ങളിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. വിവാഹവാഗ്ദാനം നൽകിയായിരുന്നു പീഡനമെന്നും സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായും പരാതിയിലുണ്ട്.
പരാതിയിൽ പറയുന്ന സ്ഥലങ്ങളിലും പരിശോധന നടത്തും. യുവ ഡോക്ടറുടെ രഹസ്യമൊഴി കഴിഞ്ഞ ദിവസം മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു.കേസിൽ മുൻകൂർ ജാമ്യം തേടി വേടൻ കഴിഞ്ഞദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നെന്നും ഇപ്പോൾ തെറ്റായ ആരോപണം ഉന്നയിക്കുകയാണെന്നും ഹർജിയിൽ പറയുന്നു. ഹർജി ഈ മാസം 18-ന് പരിഗണിക്കാൻ മാറ്റിയിരിക്കുകയാണ്

Advertisement