പെരുമ്പാവൂർ. മഞ്ഞപ്പെട്ടിയിൽ നേഴ്സറിയിൽ നിന്ന് 10 ലക്ഷം രൂപ വില വരുന്ന മൊബൈൽ ഫോണുകളും പണവും മോഷണം പോയി. വെളിയത്ത് ഗാർഡൻസ് എന്ന സ്ഥാപനത്തിലാണ് ഇന്നലെ മോഷണം നടന്നത്. പെരുമ്പാവൂർ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാവിലെ സ്ഥാപനത്തിൽ എത്തിയ ജീവനക്കാരാണ് മോഷണ വിവരം പുറത്തറിയിച്ചത്. ഓൺലൈൻ മുഖേന വിദേശത്തേക്കടക്കം വിൽപ്പന നടത്തുന്ന വെളിയത്ത് ഗാർഡൻസ് എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. നേഴ്സറിയിൽ നിന്നും 10 ലക്ഷത്തോളം രൂപ വിലവരുന്ന 15 മൊബൈൽ ഫോണുകളും പതിനായിരം രൂപയുമാണ് മോഷണം പോയത്. മാർക്കറ്റിങ് ആവശ്യങ്ങൾ ക്കായി ജീവനക്കാർ ഉപയോഗിക്കുന്ന ഫോണുകളാണ് മോഷണം പോയത്. ഐ ഫോനുകൾ അടക്കമാണ് നഷ്ടമായത്
സ്ഥാപനത്തിന്റെ വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്തു കയറിയത്. സി സി ടി വികൾ പ്രവർത്തന രഹിതമായതും മോഷ്ടാക്കൾക്ക് അനുകൂലമായി. ഐ എം ഇ എ നമ്പർ മുഖേന ഫോണുകൾ കണ്ടെത്താൻ ശ്രമിച്ചപ്പോൾ ആലപ്പുഴ ലൊക്കേഷൻ കാണിച്ചിരുന്നു. പിന്നീട് ഈ ഫോൺ സ്വിച്ച് ഓഫായി. സ്ഥാപന ഉടമയുടെ പരാതിയിൽ പെരുമ്പാവൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.






































