കുഞ്ചാക്കോ ബോബനെ ഉച്ചഭക്ഷണം കഴിക്കാൻ സർക്കാർ സ്കൂളിലേക്ക് ക്ഷണിച്ച് വിദ്യാഭ്യാസ മന്ത്രി

Advertisement

തിരുവനന്തപുരം.നടൻ കുഞ്ചാക്കോ ബോബനെ ഉച്ചഭക്ഷണം കഴിക്കാൻ സർക്കാർ സ്കൂളിലേക്ക് ക്ഷണിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.. മികച്ച ഭക്ഷണം നൽകേണ്ടത് ജയിലിലല്ല, സ്കൂൾ കുട്ടികൾക്കാണെന്ന നടൻ്റെ അഭിപ്രായത്തിനു പിന്നാലെയാണ് മന്ത്രിയുടെ ക്ഷണം..

കഴിഞ്ഞ ദിവസം തൃക്കാക്കര മണ്ഡലത്തിലെ സ്‌കൂള്‍ കുട്ടികള്‍ക്കായി ഉമാ തോമസ് എംഎൽഎയുടെ പ്രഭാത ഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് നടൻ കുഞ്ചാക്കോ ബോബൻ്റെ പരാമർശം

പിന്നാലെ എത്തി മന്ത്രി വി ശിവൻകുട്ടിയുടെ മറുപടി.. ഒരു സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണ സമയത്ത് സന്ദർശനം നടത്താൻ ചാക്കോച്ചനെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു. ഞാനും വരാം. കുട്ടികൾക്കും സന്തോഷമാവും. കുഞ്ഞുങ്ങൾക്കൊപ്പം ഭക്ഷണവും കഴിക്കാം. സ്കൂൾ ഉച്ചഭക്ഷണത്തിന്റെ മെനുവും രുചിയും അറിയുകയും ചെയ്യാമെന്നും മന്ത്രി ഫേസ് ബുക്കിൽ കുറിച്ചു.. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണമെനു പരിഷ്കരിച്ചിരുന്നു

Advertisement