ട്രെയിനിൽ നിന്ന് വീണ് യുവതിക്ക് ഗുരുതര പരിക്ക്

Advertisement

മലപ്പുറം.ട്രെയിനിൽ നിന്ന് വീണ് യുവതിക്ക് ഗുരുതര പരിക്ക്. താനൂരിൽ വെച്ച് ഷൊർണൂർ -കോഴിക്കോട് പാസഞ്ചറിൽ നിന്നാണ് വീണത്. നാഗപട്ടണം സ്വദേശിനി സുകന്യയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.
സുകന്യ ട്രെയിനിൽ നിന്ന് വീണെന്ന് ഭർത്താവ് അലക്സാണ്ടർ പരപ്പനങ്ങാടി റെയിൽവേ മാസ്റ്ററെ അറിയിക്കുകയായിരുന്നു. തുടർന്ന് റെയിൽവേ അധികൃതരും താനൂർ പോലീസും നടത്തിയ തിരച്ചിലിലാണ് പരിക്കേറ്റ നിലയിൽ സുകന്യയെ കണ്ടെത്തിയത്. യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement