വന്ദേ ഭാരത് ട്രെയിനുകളിൽ യാത്രക്ക് 15 മിനിറ്റ് മുൻപ് ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയും.വന്ദേ ഭാരത് ട്രെയിനുകളിലെ ഒഴിവുള്ള സീറ്റുകൾ, റൂട്ട് സ്റ്റേഷനുകളിൽ കറന്റ് ബുക്കിംഗിനായി ലഭ്യമാകും.ഇതിനായി ഇന്ത്യൻ റെയിൽവേ പാസഞ്ചർ റിസർവേഷൻ സിസ്റ്റത്തിൽ (PRS) മാറ്റങ്ങൾ വരുത്തിയതായി റയിൽവേ അറിയിച്ചു.
സത്തേൺ റെയിൽവേക്ക് കീഴിൽ വരുന്ന എട്ട് വന്ദേ ഭാരത് എക്സ്പ്രസുകളിൽ ആണ് ഈ സൗകര്യം ഉണ്ടാകുക.കേരളത്തിൽ ഓടുന്ന 2 വന്ദേ ഭാരത് ട്രെയിനുകൾക്കും ഈ സൗകര്യം ലഭ്യമാകും.മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ വന്ദേ ഭാരത് എക്സ്പ്രസ്,തിരുവനന്തപുരം സെൻട്രൽ-മംഗളൂരു സെൻട്രൽ വന്ദേ ഭാരത് എക്സ്പ്രസ്, ചെന്നൈ എഗ്മോർ-നാഗർകോവിൽ വന്ദേ ഭാരത് എക്സ്പ്രസ്, നാഗർകോവിൽ – ചെന്നൈ എഗ്മോർ വന്ദേ ഭാരത് എക്സ്പ്രസ്, കോയമ്പത്തൂർ-ബെംഗളൂരു കാന്റ്. വന്ദേ ഭാരത് എക്സ്പ്രസ് തുടങ്ങിയ ട്രൈനുകൾ ക്കാണ് ഈ സേവനം ലഭ്യമാകുക.





































