കൊല്ലം:പ്രകടന പത്രിക വാഗ്ദാനം മാത്രമായി മാറുന്നുവെന്ന് സി പി ഐ കൊല്ലം ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ.
എൽ ഡി എഫ് പ്രകടന പത്രിക പി ആർ ഏജൻസി തയ്യാറാക്കിയതാണോയെന്ന് പ്രതിനിധികൾ ചോദിച്ചു.
വാഗ്ദാനം മാത്രമായി പ്രകടന പത്രിക മാറുന്നതായും സമ്മേളന ചർച്ചയിൽ വിമർശനം ഉയർന്നു.
മന്ത്രി ജെ ചിഞ്ചുറാണിയ്ക്ക് നേരെയും പരോക്ഷ വിമർശനം ഉണ്ടായി.
മാധ്യമങ്ങളുടെ മുന്നിൽ സംസാരിക്കാൻ മന്ത്രിമാർക്ക് പരിശീലനം നൽകണം .
ചില മന്ത്രിമാരുടെ പ്രസ്താവന കൊണ്ട് നാണക്കേടുണ്ടാകുന്നത് സർക്കാരിന് മാത്രമല്ല പാർട്ടിക്ക്കൂടിയാണ്.
അത് ഓർത്താൽ നന്ന് എന്നും സമ്മേളന ചർച്ചയിൽ പ്രതിനിധികൾ പറഞ്ഞു.
സി പി ഐ മന്ത്രിമാരുടെ വകുപ്പുകൾക്ക് മാത്രം എന്തുകൊണ്ട് പണം ലഭിക്കുന്നില്ലെന്നും അംഗങ്ങൾ ചോദിച്ചു.
റവന്യു വകുപ്പ് മാത്രം പരിക്കില്ലാതെ പോകുന്നു.
സപ്ലൈകോ കേന്ദ്രങ്ങൾ പൂച്ച പെറ്റു കിടക്കുന്ന ഇടങ്ങളായി.
മുൻപ് വകുപ്പ് ഭരിച്ച സി പി ഐ മന്ത്രിമാരുടെ പാരമ്പര്യം ഓർക്കണമെന്നും പ്രതിനിധികൾ പറഞ്ഞു.
എം വി ഗോവിന്ദൻ മാഷും,ബിനോയ് വിശ്വവും പറയുന്നത് ആർക്കും മനസിലാകുന്നില്ല.
ജനങ്ങൾക്ക് മനസിലാകുന്ന രീതിയിൽ സംസാരിക്കാൻ ഇരുവരും ശ്രമിക്കണമെന്നും ചർച്ചയിൽ പങ്കെടുത്ത പ്രതിനിധികൾ പറഞ്ഞു.
Home News Breaking News പ്രകടനപത്രിക വാഗ്ദാനം മാത്രമാകുന്നു ; മന്ത്രി ചിഞ്ചുറാണിയ്ക്കും ജീ ആർ അനിലിനും വിമർശനം, സപ്ലേകോ കേന്ദ്രങ്ങളിൽ...






































