കൊച്ചി.നെടുമ്പാശ്ശേരിയിൽ റെയിൽവേ സ്റ്റേഷൻ വരുന്നു. ഡിസംബറിൽ നിർമ്മാണം ആരംഭിക്കും. ബെന്നി ബഹനാൻ എം പിക്ക് റെയിൽവേ ജനറൽ മാനേജർ രേഖാ മൂലം ഉറപ്പ് നൽകി. നെടുമ്പാശ്ശേരി അകപ്പറമ്പിലാണ് പുതിയ റെയിൽവേ സ്റ്റേഷൻ വരുന്നത്. 2010 ൽ ഉപേക്ഷിച്ച പദ്ധതിയാണ് വീണ്ടും പുനരാരംഭിക്കുന്നത്. മുഴുനീള ഹൈലെവൽ പ്ലാറ്റ്ഫോമോട് കൂടിയ റെയിൽവേ സ്റ്റേഷൻ ആണ് വരുന്നത്




































