ഓപ്പണ്‍ സര്‍വ്വകലാശാലയില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് കേരള സര്‍വ്വകലാശാലയില്‍ തുടര്‍പഠന അനുമതി നിഷേധിക്കുന്നതിൽ ഇടപെട്ട് വിസി

Advertisement

തിരുവനന്തപുരം. ശ്രീനാരായണ ഓപ്പണ്‍ സര്‍വ്വകലാശാലയില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് കേരള സര്‍വ്വകലാശാലയില്‍ തുടര്‍പഠന അനുമതി നിഷേധിക്കുന്നതിൽ ഇടപെട്ട് കേരള വൈസ് ചാൻസലർ. ഡോക്ടർ മോഹനൻ കുന്നുമ്മൽ നാളെ ഡീൻസ് കൗൺസിൽ യോഗം വിളിച്ചു.. ഓപ്പൺ സർവ്വകലാശാല പ്രതിസന്ധി ചർച്ച ചെയ്യാൻ വേണ്ടി മാത്രമാണ് യോഗം.. 24 ഇംപാക്ട്

ശ്രീ നാരായണ ഓപ്പൺ സർവ്വകലാശാല വൈസ് ചാൻസലർ ഡോക്ടര്‍ വി പി ജഗതി രാജ് ഇന്ന് കേരള സർവകലാശാലയിൽ എത്തി മോഹനൻ കുന്നുമ്മലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.. ഇതിൻറെ അടിസ്ഥാനത്തിലാണ് അടിയന്തര ഡീൻസ് കൗൺസിൽ യോഗം വിളിക്കാൻ തീരുമാനിച്ചത്.. നാളെ 10.30 ന് വൈസ് ചാൻസിലറുടെ ചേമ്പറിൽ ആണ് യോഗം.. ശ്രീനാരായണ ഓപ്പൺ സർവകലാശാലയിൽ പഠിച്ച വിദ്യാർത്ഥികളുടെ തുടർപഠന വിഷയം മാത്രമാണ് ചർച്ചയ്ക്ക് എടുക്കുന്നത്.. വിദ്യാർത്ഥികളുടെ പരാതിയിൽ അനുകൂല ഇടപെടൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ശ്രീ നാരായണ ഓപ്പൺ സർവകലാശാല വൈസ് ചാൻസലർ അറിയിച്ചു.. ശ്രീ നാരായണയിൽ പഠിച്ച വിദ്യാർഥികളുടെ തുടർപഠന അവകാശം നിഷേധിക്കില്ലെന്നും, വിഷയത്തിൽ വ്യക്തത വരുത്തുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രിയും കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു

Advertisement