കോട്ടയം. വൈക്കം മുറിഞ്ഞപുഴയിൽ 23 പേർ സഞ്ചരിച്ച വള്ളം മറിഞ്ഞ് അപകടം. അപകടത്തിൽ ഒരാളെ കാണാതായി. പാണാവള്ളി സ്വദേശി സുമേഷിനെയാണ് കാണാതായത്. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.
ഉച്ചയ്ക്ക് 2 കാലോടെ ആയിരുന്നു അപകടം.
കാട്ടിക്കുന്നിൽ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു 23 അംഗ സംഘം. .ചടങ്ങുകൾ പൂർത്തിയായ ശേഷം പാണാവള്ളിയിലേക്ക് മടങ്ങുമ്പോൾ വള്ളം മുങ്ങുകയായിരുന്നു . സ്ത്രീകൾ അടക്കം 23 പേരും വെള്ളത്തിൽ വീണു. സംഭവം കണ്ട് സ്ഥലത്തേക്ക് എത്തിയ മറ്റൊരു വള്ളക്കാർ രക്ഷകരായി.
.
19 പേരെ വള്ളത്തിൽ കയറ്റി കരയിൽ എത്തിച്ചു. അപകടം നടന്നതിന് പിന്നാലെ നാലുപേർ മറുകരയിലേക്ക് നീന്തി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ഇതിൽ പാണാവള്ളി സ്വദേശി സുമേഷ് എന്ന കണ്ണൻ കരയിലെത്തിയില്ല .
സുമേഷനു വേണ്ടി തിരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്. അപകടത്തിൽപ്പെട്ട വള്ളം പെരുമ്പളത്ത് നിന്ന് കണ്ടെത്തി. .
നേവിയുടെ സഹായം അടക്കം തേടുമെന്ന് സി കെ ആശ എംഎൽഎ.
മൂവാറ്റുപുഴയാർ വേമ്പനാട്ടുകായലിലേക്ക് ചേരുന്ന സ്ഥലത്താണ് അപകടമുണ്ടായത്. ശക്തമായ കാറ്റും തിരയുമാണ് വള്ളം മുങ്ങാൻ കാരണമായത് .






































