തൃശൂര്‍. കൊടും കുറ്റവാളി ഗോവിന്ദചാമിയുടെ ജയിൽ ചാട്ടത്തിൽ സമഗ്ര അന്വേഷണത്തിന്
നിർദേശം നൽകി മുഖ്യമന്ത്രി.
ഹൈക്കോടതി മുൻ ജഡ്ജി സിഎൻ രാമചന്ദ്രൻ നായർ, മുൻ സംസ്ഥാന പോലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരാണ് പ്രത്യേക അന്വേഷണം നടത്തുക//തടവുകാരുടെ എണ്ണം കൂടുന്നത് കണക്കിലെടുത്തു സംസ്ഥാനത്തു പുതിയ ജയിൽ നിർമിക്കാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.അതേസമയം ഗോവിന്ദചാമിയെ വിയ്യൂർ സെൻട്രൽ ജയിലിലെ അതീവസുരക്ഷ ജയിലിലേക്ക് മാറ്റി.
കൊടും കുറ്റവാളി ഗോവിന്ദചാമിയുടെ ജയിൽ ചാട്ടത്തിന് പിന്നാലെ മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിലാണ് ജയിൽ വകുപ്പുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങൾ..ഗോവിന്ദചാമിയുടെ കണ്ണൂർ ജയിൽ ചാട്ടത്തിൽ സമഗ്ര അന്വേഷണം നടത്താൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. ഹൈക്കോടതി മുൻ ജഡ്ജി സിഎൻ രാമചന്ദ്രൻ നായർ, മുൻ സംസ്ഥാന പോലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരാണ് അന്വേഷണം നടത്തുക.നിലവിൽ നടക്കുന്ന അന്വേഷണങ്ങൾക്ക് പുറമെയാണ് ഇത്.
ജയിലുകളിൽ തടവുകാരുടെ എണ്ണം കൂടുന്നത് കണക്കിലെടുത്തു സംസ്ഥാനത്തു പുതിയ ജയിൽ നിർമിക്കാനും യോഗത്ത്തിൽ തീരുമാനമായി.ഇതിനായി കോട്ടയം, പത്തനംതിട്ട മേഖലകളിൽ സ്ഥലം കണ്ടെത്തും.സംസ്ഥാന ജയിലുകളിൽ കഴിയുന്ന കൊടുംകുറ്റവാളികളെ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ട്. ജയിലുകളിൽ ആധുനിക ക്യാമറ സംവിധാനങ്ങൾ പരീക്ഷിക്കാനും തീരുമാനമായി. അതേ കണ്ണൂർ ജയിലിൽ നിന്ന് തടവുചാടിയ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദചാമിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.വിയ്യൂരിലെ അതീവസുരക്ഷ ജയിലിൽ ഏകാന്ത സെല്ലിലേക്കാണ് ഗോവിന്ദചാമിയെ മാറ്റിയത്.ഗോവിന്ദചാമിയുമായി 7 മണിക്ക് കണ്ണൂരിൽ നിന്ന് പുറപ്പെട്ട സംഘം 12 മണിയോടെ വിയ്യൂരിൽ എത്തി.
24 മണിക്കൂർ CCTV നിരീക്ഷണത്തിലാണ് ഗോവിന്ദചാമി കഴിയുക. വാച്ച് ടവറുകളിൽ ഉദ്യോഗസ്ഥരുടെ നിരീക്ഷണവും ഒരുക്കിയിട്ടുണ്ട്. പുറത്ത് ആറു മീറ്റർ ഉയരത്തിൽ 700 മീറ്റർ ചുറ്റളവുള്ള മതിലും അതിന് മുകളിൽ 3 മീറ്റർ ഉയരത്തിൽ കമ്പിവേലിയും സ്ഥാപിച്ചാണ് അതീവസുരക്ഷ ജയിൽ തിരിച്ചിരിക്കുന്നത്. 536 പേരെ പാർപ്പിക്കാൻ ശേഷിയുള്ള ജയിലിൽ ഇപ്പോൾ 125 കൊടും കുറ്റവാളികളാണുള്ളത്.






































