രാജൻ ഗുരുക്കൾക്ക് മറുപടിയുമായി കേരള സർവകലാശാല ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ

Advertisement

തിരുവനന്തപുരം. ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ രാജൻ ഗുരുക്കൾക്ക് മറുപടിയുമായി കേരള സർവകലാശാല ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ. കേരള സർവകലാശാലയുടെ നിയമവും സ്റ്റാറ്റ്യൂട്ടും അറിയാത്തവരാണ് വി.സിയാണ് അധികാരിയെന്ന് പറയുന്നത്. എം. ജി സർവകലാശാലയുടെ നിയമമല്ല കേരളയിലേത്. സിൻഡിക്കേറ്റ് ആണ് കേരള സർവകലാശാലയിലെ ചീഫ് എക്സിക്യൂട്ടീവ് ബോഡി. ചിലർ തെറ്റിദ്ധാരണകൾ പരത്തുന്നു. ആര് ഇത്തരം കാര്യങ്ങൾ പറഞ്ഞാലും ശരിയല്ല. ചട്ട പ്രകാരം സിൻഡിക്കേറ്റ് യോഗം വിളിക്കാത്ത വി.സി മോഹനൻ കുന്നുമ്മൽ രാജി വച്ച് പുറത്ത് പോകണമെന്നും അഡ്വ ജി മുരളീധരൻ പറഞ്ഞു. കേരള സർവകലാശാലയിലെ പ്രതിസന്ധിക്ക് കാരണം സിൻഡിക്കേറ്റ് ആണെന്ന രാജൻ ഗുരുക്കളുടെ പ്രസ്താവനക്കെതിരെയാണ് മറുപടി.

Advertisement