കണ്ണൂര്‍. ഉറങ്ങിക്കിടന്നത് ‘ഡമ്മി ഗോവിന്ദച്ചാമി’. ജയിൽ ചാടുമ്പോൾ പുതപ്പും തുണിയും വെച്ച് കിടക്കുന്ന രൂപമുണ്ടാക്കി.ഇതുകണ്ട് ജയിൽ ഉദ്യോഗസ്ഥർ ഗോവിന്ദച്ചാമി ഉറങ്ങുന്നതായി തെറ്റിദ്ധരിച്ചു. ഇലക്ട്രിക് ഫെൻസിംഗ് പ്രവർത്തിച്ചില്ല. മതിലിന് മുകളിലുള്ള ഇലക്ട്രിക് ഫെൻസിങ് ആറ് മാസമായി പ്രവർത്തിക്കുന്നില്ല. കെൽട്രോൺ സ്ഥാപിച്ച ഫെൻസിങ് വെച്ച ഉടനെ തന്നെ കേടായി.
പിന്നീട് നന്നാക്കാൻ നടപടി ഉണ്ടായില്ല.ജയിൽ ചാടുന്നതിനു ജയിലിനു അകത്തു നിന്നും പിന്തുണ ലഭിച്ചു. ഗോവിന്ദ ചാമിയെ കാലത്തു ജയിലിൽ മാറ്റും. ഉടനെ വീയ്യൂർ ക്കു കൊണ്ട് പോകും.
ജയിലിൽ 4 പേർക്കും ജയിലിൽ ചാട്ടം അറിയാം. ഗുരുവായൂർ പോകും എന്നു പറഞ്ഞു തമിഴ് നാട്ടിലേക്ക് പോകാൻ പ്ലാൻ.ജയിലിൽ കഞ്ചാവ്, മദ്യം എന്നിവ സുലഭം എന്നു പോലീസിന് ഗോവിന്ദ ചാമി യുടെ മൊഴി. കഞ്ചാവ് നൽകിയത് ശിഹാബ്. കഞ്ചാവ് അടിച്ചു ലഹരിയുടെ ശക്തി യിലാണ് ചാടിയത്. ജയിൽ ചാടുന്നത് സഹ തടവുകാർ ശിഹാബ്
വിശ്വനാഥൻ, സാബു, തേനി സുരേഷ് എന്നിവർക്ക് അറിയാം. സഹതടവുകാരനോട് ജയിൽ ചാട്ടത്തെക്കുറിച്ച് പറഞ്ഞിരുന്നു. ജയിൽ ചാട്ടത്തിന് 6 മാസം മാത്രമേ ശിക്ഷയുള്ളൂ എന്ന് സഹതടവുകാരൻ പറഞ്ഞു. അരം ഉപയോഗിച്ചാണ് അഴിമുറിക്കാനുള്ള ഉപകരണം ഉണ്ടാക്കിയത്.
ഗോവിന്ദ ചാമി ജയിലിൽ മൊബൈൽ ഉപയോച്ചു. പാലക്കാട് കാരൻ ഷെൽവനെ വിളിച്ചു. പുറത്തു നിന്നും സഹായം കിട്ടിയില്ല. കാനത്തൂർ അമ്പലത്തിന്റെ അടുത്ത് വന്നു. അവിടെ നിന്നും റെയില്‍വേ സ്റ്റേഷൻ ലക്ഷ്യമാക്കി നീങ്ങി. വഴിതെറ്റിയതോടെ വൈകിപ്പോയെന്നും ഗോവിന്ദച്ചാമി.






































