വിസി നിയമനത്തിൽ ഹൈക്കോടതി വിധിക്കെതിരെ ഗവർണർ സുപ്രീംകോടതിയിൽ ,പ്രതിസന്ധി കൂടുതൽ സങ്കീർണം

Advertisement

തിരുവനന്തപുരം. ഡിജിറ്റൽ, ടെക്നിക്കൽ സർവ്വകലാശാല വിസി നിയമനത്തിൽ ഹൈക്കോടതി വിധിക്കെതിരെ ഗവർണർ സുപ്രീംകോടതിയിൽ പോയതോടെ പ്രതിസന്ധി കൂടുതൽ സങ്കീർണമായി.. രണ്ട് സർവകലാശാലകളിലെയും താൽക്കാലിക വിസിമാരുടെ നിയമനം ഇനിയും വൈകും.. മുഖ്യമന്ത്രിയും, ഉന്നത വിദ്യാഭ്യാസ-നിയമ മന്ത്രിമാരും ഗവർണറെ നേരിട്ട് കണ്ട് നടത്തിയ അനുയായി നീക്കവും പാളി.

സർവകലാശാല നിയമഭേദഗതി നിയമത്തിലും അനിശ്ചിതത്വം തുടരുകയാണ്.. അതിനിടെ അധികാര പോര് തുടരുന്ന കേരള സർവകലാശാലയിലും ഭരണ പ്രതിസന്ധി തുടരുകയാണ്.. ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായി ഇന്നലെ കേരള സർവകലാശാല രജിസ്ട്രാർ കെ എസ് അനിൽകുമാർ കൂടിക്കാഴ്ച നടത്തി. പ്രശ്ന പരിഹാരത്തിനായി രജിസ്ട്രാർ പദവിയിൽ നിന്നും കുറച്ച് ദിവസം വിട്ട് നിൽക്കാൻ മന്ത്രി അനിൽകുമാറിനോട് ആവശ്യപ്പെട്ടതായാണ് സൂചന

Advertisement