എറണാകുളം: വിഭാഗീയതയുടെ വഴിയല്ല കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വഴി എന്നും
അത് പാർട്ടിയും ജനങ്ങളും ആഗ്രഹിക്കുന്നില്ലന്നും സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ എറണാകുളം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചർച്ച പാർട്ടിയെ നേരായ വഴിക്ക് നയിക്കാൻ വേണ്ടി ആണ്.
ദുഷിച്ച ബോധം ഉണ്ടാക്കാൻ ആകരുത് ചർച്ച .കമ്മ്യൂണിസ്റ്റ് കാരൻ ജനങ്ങൾക്ക് താഴെ ആണ്.
യജമാനൻ ആകാൻ ശ്രമിക്കരുതെന്നന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയിൽ രാഷ്ട്രീയ വിദ്യാഭ്യാസം കുറയുന്നു. അത് തിരുത്തും. പാർട്ടി വിദ്യാഭ്യാസം ഉണ്ടാകണം .
പാർട്ടിയുടെ സംസ്ഥാന കൗൺസിൽ അംഗം ആകാൻ പാർട്ടി വിദ്യാഭ്യാസം നേടണമെന്നും ബിനോയ് വിശ്വം പറഞ്ഞു.
ഭാരതമ്പയെക്കുറിച്ച് സംസാരിക്കാൻ ബിജെപിക്കോ ആർ എസ് എസ് നോ യോഗ്യത ഇല്ലന്നും അദ്ദേഹം പറഞ്ഞു.




































