മോഹനൻ കുന്നുമ്മലിനെ പിന്തുണച്ച് ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർപേഴ്സൺ

Advertisement

തിരുവനന്തപുരം. കേരളാ സർവകലാശാലയിലെ വിവാദങ്ങളിൽ ഇടതുപക്ഷത്തെ പ്രതിരോധത്തിൽ ആക്കി വി സി ഡോക്ടർ മോഹനൻ കുന്നുമ്മലിനെ പിന്തുണച്ച് ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർപേഴ്സൺ ഡോക്ടർ രാജൻ ഗുരുക്കൾ.

വി സിയുടെ അഭാവത്തിൽ സിൻഡിക്കേറ്റിന് തീരുമാനങ്ങൾ എടുക്കാൻ അധികാരമില്ലെന്ന് ഇംഗ്ലീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ ഡോക്ടർ രാജൻ ഗുരുക്കൾ പറഞ്ഞു. അതേസമയം ഈ മാസം 26ന് മുമ്പ് സിൻഡിക്കേറ്റ് യോഗം ചേരണമെന്ന ഇടത് അംഗങ്ങളുടെ ആവശ്യം കേരളാ സർവകലാശാല വൈസ് ചാൻസിലർ ഡോക്ടർ മോഹനൻ കുന്നുമ്മൽ തള്ളി

മുഖ്യമന്ത്രി ഗവർണറുമായി കൂടിക്കാഴ്ചയ്ക്ക് ശേഷവും കേരള സർവകലാശാലയിലെ ഭരണ പ്രതിസന്ധിയ്ക്ക് അയവ് ഇല്ല.. ഇടതു സിൻഡിക്കേറ്റ് അംഗങ്ങളെ തള്ളി, വി സി ഡോക്ടർ മോഹനൻ കുന്നുമ്മൽ പിന്തുണച്ച് രാജൻ ഗുരുക്കൾ രംഗത്തെത്തി..  വി സി സസ്പെൻഡ് ചെയ്ത ആളെ സിൻഡിക്കേറ്റ് തിരിച്ചെടുത്തത് നിയമപരമായ അജ്ഞത കാരണം.. സർവ്വകലാശാല നിയമവും സ്റ്റാറ്റ്യൂട്ടും സിൻഡിക്കേറ്റ് അവഗണിച്ചു.. വിസിയുടെ അഭാവത്തിൽ സിൻഡിക്കേറ്റിന് തീരുമാനങ്ങൾ എടുക്കാൻ അധികാരമില്ല.. വി സി ആണ് സർവകലാശാലയുടെ ഏക ചീഫ് എക്സിക്യൂട്ടീവും അക്കാദമിക് മേധാവിയെന്നും രാജൻ ഗുരുക്കൾ അഭിപ്രായപ്പെട്ടു.. എം ജി സർവ്വകലാശാല മുൻ വി സിയും, ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനുമാണ് രാജൻ ഗുരുക്കൾ.. അതേ സമയം ഈ മാസം 26 ന് മുൻപ് ഡിൻഡിക്കേറ്റ് യോഗം വിളിക്കണമെന്ന ഇടത് അംഗങ്ങളുടെ ആവശ്യം VC മോഹനൻ കുന്നുമ്മൽ പരിഗണിക്കില്ല.. ഓഗസ്റ്റ് രണ്ടാം വാരം യോഗം ചേർന്നാൽ മതി.. അനിൽകുമാറിൻ്റെ സസ്പെൻഷൻ അംഗീകരിക്കാതെ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിൻ തുടരുകയാണ് മോഹനൻ കുന്നുമ്മൽ..  കേരളയ്ക്ക് പുറമെ കെടിയു – ഡിജിറ്റൽ സർവകലാശാല താത്കാലിക വി.സി നിയമനം, നിയമസഭ പാസാക്കിയ സ്വകാര്യ സർവകലാശാല ബിൽ, സർവകലാശാല നിയമ ഭേദഗതി ബിൽ എന്നീ വിഷയങ്ങളിലും രാജ്ഭവനും തുടർ നടപടികൾ സ്വീകരിച്ചിട്ടില്ല..

Advertisement