മാനം തെളിയും, കേരള സർവകലാശാലയിലെ അധികാര പോര് സമവായത്തിലേക്ക്

39
Advertisement

തിരുവനന്തപുരം. കേരള സർവകലാശാലയിലെ അധികാര പോര് സമവായത്തിലേക്ക്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ നേതൃത്വത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. ഒന്നാംഘട്ട ചർച്ച എന്ന നിലയിൽ സിൻഡിക്കേറ്റിനോടും വൈസ് ചാൻസലറോടും മന്ത്രി കൂടിക്കാഴ്ച നടത്തി. പ്രശ്നപരിഹാരത്തിനായി സിൻഡിക്കേറ്റ് യോഗം വിളിച്ചു ചേർക്കണമെന്ന് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ മന്ത്രിയോട് ആവശ്യപ്പെട്ടു. ഇതേ ആവശ്യത്തോട് അനുഭാവ നിലപാടാണ് വൈസ് ചാൻസലർക്കുള്ളതെന്നാണ് മന്ത്രിയുടെ പ്രതികരണം. ജൂലൈ 27ന് മുമ്പ് സിൻഡിക്കേറ്റ് യോഗം വിളിച്ചുചേർത്ത് പ്രശ്നപരിഹാരം കണ്ടെത്താൻ ആയിരിക്കും സർക്കാരിന്റെ നീക്കം. അതേസമയം രജിസ്ട്രാറുടെ സസ്പെൻഷൻ നടപടിയിൽ വിട്ടുവീഴ്ചയില്ലാതെ തുടരുകയാണ് സിൻഡിക്കേറ്റും വി.സിയും. ഈ സാഹചര്യത്തിൽ ഭരണ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാകുമോ എന്ന ചോദ്യവും നിലനിൽക്കുന്നു.

Advertisement