ന്യൂഡെല്‍ഹി.താൽക്കാലിക വി.സി നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിക്കെതിരെ ഗവർണർ സുപ്രീംകോടതിയെ ഉടൻ സമീപിക്കും.ഡൽഹിയിൽ എത്തിയ ഗവർണർ രാജേന്ദ്ര അർലേക്കർ നിയമ വിദഗ്ധരുമായി ചർച്ച ചെയ്ത ശേഷം ഹർജി നൽകുമെന്നാണ് സൂചന. താൽക്കാലിക വിസി നിയമനങ്ങൾക്ക് യുജിസി ചട്ടം ബാധകമല്ലെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയിലെ പരാമർശം ആയിരിക്കും ഗവർണർ ചോദ്യം ചെയ്യുക.ഗവർണർ ഹർജി ഫയൽ ചെയ്യാൻ ഇരിക്കെ സംസ്ഥാന സർക്കാർ ഇന്നലെ തടസ്സ ഹർജി സുപ്രീം കോടതിയിൽ നൽകി.സംസ്ഥാനത്തിന്റെ വാദം കേൾക്കാതെ ഹർജിയിൽ തീരുമാനം എടുക്കരുതെന്നും തടസ്സ ഹർജിയിലൂടെ ആവിശ്യപ്പെട്ടു..
Home News Breaking News താൽക്കാലിക വി സി നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിക്കെതിരെ ഗവർണർ സുപ്രീംകോടതിയെ സമീപിക്കും