തിരുവനന്തപുരം. പാർട്ടി സ്വന്തം അസ്തിത്വം കളഞ്ഞുകുളിക്കുകയാണെന്ന് സിപിഐ സംസ്ഥാന കൗൺസിലിൽ വിമർശനം.സ്വജനപക്ഷപാതവും സ്തുതിപാഠകരുടെ ആധിക്യവും പാർട്ടിയെ നശിപ്പിക്കുകയാണ്.
നേതൃത്വത്തിന്റെ ശേഷിയില്ലായ്മ പാർട്ടിയെ ബാധിക്കുന്നതായും കൗൺസിൽ അംഗങ്ങൾ വിമർശിച്ചു. സംസ്ഥാന സെക്രട്ടറിയുടെ ഭാരത് മാതാ കീജയ് മുദ്രാവാക്യവും വിമർശിക്കപ്പെട്ടു.
ദേശിയ കൌൺസിൽ തയാറാക്കിയ രാഷ്ട്രീയ പ്രമേയമായിരുന്നു സിപിഐ സംസ്ഥാന കൌൺസിലിലെ ചർച്ച. എന്നാൽ ദേശിയ-സംസ്ഥാന നേതൃത്വത്തിന് എതിരായ വിമർശനമാണ് ചർച്ചയിൽ അലയടിച്ചത്.ഇടതുപക്ഷമെന്നാൽ സിപിഎം
എന്നല്ലർത്ഥം.സി.പി.ഐ സ്വന്തം വ്യക്തിത്വം കളഞ്ഞു കുളിക്കുകയാണ്.സ്വജനപക്ഷപാതവും സ്തുതിപാഠകരുടെ ആധിക്യവും പാർട്ടിയെ നശിപ്പിക്കുകയാണെന്നും കൗൺസില്‍ അംഗം അജിത് കൊളാടി വിമർശിച്ചു.സംസ്ഥാന സെക്രട്ടറിയുടെ ഭാരത് മാതാ കീ ജയ് വിളിയേയും അജിത് കൊളാടി വിമർശിച്ചു.
പരമ്പരാഗത രീതികളിൽ നിന്ന് പാർട്ടി മാറണമെന്നും ചർച്ചയിൽ ആവശ്യമുയർന്നു.കൊല്ലത്ത് നിന്നുളള ആർ.വിജയകുമാറാണ് ഈ ആവശ്യം ഉന്നയിച്ചത് നേതൃത്വത്തിന്റെ ശേഷിയില്ലായ്മ പാർട്ടിയെ ബാധിക്കുന്നതായും അദ്ദേഹം വിമർശിച്ചു.
മുൻമന്ത്രി വി.എസ് സുനിൽകുമാറും ദേശിയസംസ്ഥാന നേതൃത്വത്തെ വിമർശിച്ചു.
ആധുനിക കാലത്തിന് അനുസരിച്ച് മാറാൻ പാർട്ടിക്ക് കഴിയുന്നില്ല.ബിജെപി സർക്കാരിനെതിരേ തുടർച്ചയായി സമരങ്ങൾ നടത്താൻ കഴിയണമെന്നും. നേതൃത്വം തീർത്തും ദുർബ്ബലമാണെന്നുമാണ് വി.എസ്.സുനിൽകുമാറിൻെറ വിമർശനം.
സംസ്ഥാന സെക്രട്ടറി പൊതുവേദികളിൽ ക്ഷുഭിതനാകുന്നതിന് എതിരെയും അംഗങ്ങൾ വിമർശനം ഉന്നിയിച്ചു.ചർച്ചക്ക് മറുപടി
പറഞ്ഞ ബിനോയ് വിശ്വം വിമർശനങ്ങളെ
തൊട്ടതേയില്ല.ഭാരത് മാതാ കീ ജയ് മുദ്രാവാക്യം നെഹ്റു വിളിച്ചതാണെന്ന് മാത്രമാണ് ബിനോയ് വിശ്വം പറഞ്ഞത്.ഇതിനെ അജിത് കൊളാടി എതിർത്തപ്പോൾ ഇത് രാഷ്ട്രീയ പ്രമേയ ചർച്ചയിലാണ് പറയേണ്ടതെന്നായിരുന്നു
ബിനോയിയുടെ മറുപടി.ഇവിടെയല്ലെങ്കിൽ എവിടെയാണ് ഇതൊക്ക പറയേണ്ടതെന്ന് ചോദിച്ച് അജിത് കൊളാടി എഴുന്നേറ്റതോടെ
തർക്കത്തിനില്ലെന്ന് പറഞ്ഞ് മറുപടി അവസാനിപ്പിക്കുകയാണ് ബിനോയ് വിശ്വം
ചെയ്തത്.നേതൃത്വത്തെ വിമർശിച്ച നാട്ടിക എംഎല്‍എ സി.സി.മുകുന്ദനെ ഇന്ന് പാർട്ടി ആസ്ഥാനത്തേക്ക് വിളിപ്പിച്ചു.പാർട്ടിക്ക് വഴങ്ങുന്നുവെന്നാണ് മുകുന്ദൻെറ പ്രതികരണം.