റിൻസി മുംതാസിന്റെയും സുഹൃത്ത് യാസർ അറാഫത്തിന്റെയും കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

33
Advertisement

കൊച്ചി. രാസ ലഹരിയുമായി പിടിയിലായ യൂട്യൂബർ റിൻസി മുംതാസിന്റെയും സുഹൃത്ത് യാസർ അറാഫത്തിന്റെയും കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് അപേക്ഷ പരിഗണിക്കുക. റിൻസിയെ അഞ്ച് ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സിനിമ പ്രമോഷന്റെ മറവിൽ റിൻസി ലഹരി വില്പന നടത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. റിൻസിയുടെ മൊഴിപ്രകാരം സിനിമ മേഖലയിൽ നിന്നടക്കം ആളുകളെ ചോദ്യം ചെയ്യാനാണ് സാധ്യത. ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക പോലീസ് തയ്യാറാക്കിയിട്ടുണ്ട്. 22 ഗ്രാം എംഡിഎംഎയുമായി കഴിഞ്ഞ ബുധനാഴ്ചയാണ് കാക്കനാട് ഫ്ലാറ്റിൽ നിന്ന് റിൻസിയും സുഹൃത്തും പിടിയിലാകുന്നത്.

Advertisement