തിരുവനന്തപുരം.മുതിർന്ന നേതാവ് കെ ഇ ഇസ്മായിലിന്റെ പാർട്ടി അംഗത്വം പുതുക്കാൻ സിപിഐ സംസ്ഥാന
എക്സിക്യൂട്ടീവ് നിർദ്ദേശം നൽകും.സസ്പെൻഷൻ കാലാവധി കഴിയുമ്പോൾ അംഗത്വം പുതുക്കി
നൽകാനാണ് നിർദ്ദേശം.അംഗത്വം പുതുക്കി നൽകരുതെന്ന പാലക്കാട് ജില്ലാ ഘടകത്തിന്റെ
ശുപാർശ തള്ളിക്കൊണ്ടാണ് എക്സിക്യൂട്ടിവിൻെറ തീരുമാനം.എറണാകുളം ജില്ലാ സെക്രട്ടറയായിരുന്ന
പി.രാജുവിൻെറ നിര്യാണത്തോടനുബന്ധിച്ച് നടത്തിയ പരസ്യ പ്രതികരണത്തിൻെറ പേരിലാണ് കെ.ഇ.ഇസ്മയിലിനെ ആറ് മാസത്തേക്ക് സസ്പെന്റ് ചെയ്തത്.സസ്പെൻഷൻ കാലാവധി ഓഗസ്റ്റിൽ പൂർത്തിയാകുന്ന സാഹചര്യത്തിലാണ്
അംഗത്വം പുതുക്കി നൽകാൻ പാലക്കാട് ജില്ലാ ഘടകത്തിന് നിർദേശം നൽകിയത്
Home News Breaking News കെ ഇ ഇസ്മായിലിന്റെ പാർട്ടി അംഗത്വം പുതുക്കാൻ സിപിഐ സംസ്ഥാനഎക്സിക്യൂട്ടീവ് നിർദ്ദേശം നൽകും