തിരുവനന്തപുരം. താൽക്കാലിക വി.സി നിയമനത്തിൽ ഗവർണറുടെ അപ്പീൽ തളളിയ ഹൈക്കോടതി വിധി സർക്കാരിന്
വിജയമാണ്. താൽക്കാലിക വി.സിയുടെ കാലാവധി 6മാസമായി പരിമതപ്പെടുത്തുകയും സ്ഥിരം വി.സി നിയമനം വേണമെന്ന്
നിർദ്ദേശം നൽകുക കൂടി ചെയ്തപ്പോൾ സർക്കാരിൻെറ വിജയം പൂർണമായി. അപ്പീൽ തളളിയതോടെ ഗവർണറുടെ
അടുത്ത നീക്കമെന്താണെന്ന ആകാംക്ഷ പരക്കെയുണ്ട്.
ഗവർണറുടെ അപ്പീൽ തളളിക്കൊണ്ട് ഹൈക്കോടതി ഡിവിഷൻ ബഞ്ചിനടത്തിയ വിധിയില്‍
രാഷ്ട്രീയവും ഭരണപരവുമായ മാനങ്ങളുണ്ട്.വിധി വന്നതോടെ സാങ്കേതിക സർവകലാശാലയിലെയും ഡിജിറ്റൽ സർവകലാശാലയിലെയും താൽക്കാലിക വി.സി നിയമനം അസാധുവായി.ഡോ. കെ.ശിവപ്രസാദും ഡിജിറ്റൽ സർവകലാശാല
ഡോ.സിസാ തോമസും വി.സിമാർ അല്ലാതായിക്കഴിഞ്ഞു.ഇത് സർക്കാർ ഏറെക്കാലമായി അഗ്രഹിക്കുന്ന
നടപടിയാണ്.സർക്കാർ നിർദ്ദേശിക്കുന്ന പാനലിൽ നിന്ന് തന്നെ താൽക്കാലിക വിസിമാരെ നിയമിക്കണമെന്ന കോടതി
ഉത്തരവ് പുതിയ നടപടികളിലേക്ക് നീങ്ങാൻ സർക്കാരിനെ സഹായിക്കും
താൽക്കാലിക വി.സി നിയമനം സംബന്ധിച്ച് സർക്കാർ ഉന്നയിച്ച വാദങ്ങൾ കോടതിയും ശരിവെച്ചത് രാഷ്ട്രീയ വിജയമാണ്.ഇനിയുളള
പോരാട്ടത്തിൽ ഈ വിധി ഉയർത്തിക്കാട്ടാനാകും സര്‍ക്കാര്‍ശ്രമം. മാത്രമല്ല സര്‍വകലാശാലയിലെ അക്രമങ്ങള്‍ സര്‍ക്കാരിന്‍റെ പ്രതിഛായ തകര്‍ത്തെങ്കിലും ന്യായത്തിനുവേണ്ടിയായിരുന്നു പോരാട്ടെന്ന മറുപടിയോടെ ഇതിനെ മറികടക്കാന്‍ ആകും.
ഹൈക്കോടതി വിധിയോടുളള പ്രതികരണത്തിൽ സർക്കാരിനെയും ഗവർണറെയും ഒരുപോലെ വിമർശിക്കുന്ന സമീപനമാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്.
ഡിവിഷൻ ബഞ്ച് വിധിയോട് രാജ് ഭവൻ ഇതുവരെ പ്രതികരിച്ചിട്ടില്ല