തിരുവനന്തപുരം. കേരള സർവകലാശാല പ്രതിസന്ധിയിൽ ഗവർണറെ കണ്ട് പരാതി അറിയിച്ച് വി സി മോഹനൻ കുന്നുമ്മൽ. പ്രതിഷേധങ്ങളെ തുടർന്നാണ് താൻ സർവ്വകലാശാല ആസ്ഥാനത്ത് വരാത്തതെന്നും മോഹനൻ കുന്നുമ്മൽ പ്രതികരിച്ചു.. സർവകലാശാലയിൽ ഭരണ പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ എസ്എഫ്ഐയും UDF സെനറ്റ് അംഗങ്ങളും പ്രതിഷേധിച്ചു
കേരള സർവകലാശാലയിലെ ഭരണപ്രതിസന്ധി അതി രൂക്ഷമായി തുടരുമ്പോഴാണ് വൈസ് ചാൻസിലറുടെ പുതിയ നീക്കം. ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലെക്കറിനെ തൃശൂരിൽ നേരിട്ട് കണ്ട് VC പരാതി അറിയിച്ചു. ഒരു സംഘം ഗുണ്ടകൾ സർവകലാശാലയിൽ അക്രമണം നടത്തുന്നു എന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം വിസി പ്രതികരിച്ചു
സിൻഡിക്കേറ്റിനേക്കാൾ അധികാരം തനിക്കാണെന്ന് അവകാശപ്പെട്ട വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിനെ ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ തള്ളി
ഫയലുകളിൽ തീരുമാനമെടുക്കാത്തതിലും, സർവ്വകലാശാല അസ്ഥാനത്ത് എത്താത്തതിലും വൈസ് ചാൻസിലറിനെതിരെ SFI പ്രതിഷേധിച്ചു.ഭരണപ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സെനറ്റ് സിൻഡിക്കേറ്റ് അംഗങ്ങളുടെ നേതൃത്വത്തിലും പ്രതിഷേധം ഉണ്ടായി