കൊച്ചി. സംസ്ഥാനത്ത് ഒരിടവേളയ്ക്ക് വീണ്ടും സജീവമായി ലഹരിമാഫിയ. കൊച്ചിയിലും കൊല്ലത്തും MDMA പിടികൂടിയത്. മൂന്നു ഗ്രാം കഞ്ചാവുമായി ഡിവൈഎഫ്ഐ പ്രവർത്തകനും അറസ്റ്റിലായി. എല്ലാ രാഷ്ട്രീയകക്ഷികളിലുംപെട്ടവര്‍ ലഹരിമാഫിയകളുടെ കയ്യാളുകളായി രംഗത്തുണ്ടെന്നതാണ് നടുക്കുന്ന വിവരം. സ്വന്തം അണികള്‍ ലഹരിവില്‍പ്പനക്കാരും ഉപഭോക്താക്കളുമെന്നത് രാഷ്ട്രീയമേഖലയിലെ ലോക വിജ്ഞാനം മുഴുവന്‍ അറിയുന്ന നേതാക്കള്‍ക്ക് അറിയില്ലെന്നത് അതിശയകരമാണ്.
കൊച്ചിയിൽ 25 ഗ്രാം MDMA യുമയാണ് ലിജിയ എന്ന വനിതാ ഉൾപ്പടെ മൂന്നുപേരെ എക്‌സൈസ് പിടികൂടിയത്. തൈകൂടത്തുള്ള റിസോർട്ടിൽ നടത്തിയ പരിശോധനയിൽ ആയിരുന്നു അറസ്റ്റ്.
ലിജിയ കൊച്ചിയിലെ പ്രധാന ലഹരി ഇടപാട് കാരിയാണ്. മരട് സ്വദേശികളായ വിഷ്ണു,സജിത്ത് എന്നിവരും പിടിയിൽ ആയിട്ടുണ്ട്.
പത്തനംതിട്ട അടൂരിലാണ് കഞ്ചാവുമായി ഡിവൈഎഫ്ഐ പ്രവർത്തകൻ പിടിയിലായത്.
കോട്ടമുകൾ സ്വദേശി മുഹമ്മദ് സബീർ ന്റെ പക്കൽ നിന്ന് മൂന്ന് ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്.
കൊല്ലത്ത് എംഡി എം എ കേസിലെ പ്രതി വീണ്ടും എംഡി എം എ യുമായി പിടിയിലായി.
227 ഗ്രാം എംഡിഎംഎയുമായാണ് കല്ലേലിഭാഗം തൊടിയൂർ സ്വദേശി അനന്ദുവിനെ എക്സൈസ് അറസ്റ്റ് ചെയ്തത്.