തിരുവനന്തപുരം. കേരള സർവകലാശാല ഫയൽ നീക്കം പൂർണ നിയന്ത്രണം ലഭിക്കാനുള്ള നീക്കവുമായി വി സി. ഫയൽ പ്രോസസിംഗ് ചുമതല തിരികെ എടുക്കാൻ ആലോചന. കെൽട്രോണിന് പകരം ചുമതല ഡിജിറ്റൽ സർവകലാശാലയ്ക്ക് നൽകാനാണ് ആലോചന. കഴിഞ്ഞദിവസം ഫയൽ പ്രോസസിംഗ് ചുമതല തനിക്ക് നൽകണമെന്ന വി സിയുടെ ആവശ്യം സ്വകാര്യ ഏജൻസി തള്ളിയിരുന്നു. പിന്നാലെയാണ് സിസ തോമസ് വി സി യായ ഡിജിറ്റൽ സർവകലാശാല ചുമതല നൽകാൻ ആലോചിക്കുന്നത്