രണ്ടാം എൽഡിഎഫ് സർക്കാരിന് പ്രവര്‍ത്തന മികവില്ല,സിപിഐ

189
Advertisement

തൃശ്ശൂർ.സിപിഐ തൃശ്ശൂർ ജില്ലാ സമ്മേളനത്തിൻ്റെ പൊതു ചർച്ചയിൽ സംസ്ഥാന സർക്കാരിനും മന്ത്രിമാർക്കുമെതിരെ രൂക്ഷ വിമർശനം. രണ്ടാം എൽഡിഎഫ് സർക്കാരിന് മികവില്ല. കെ രാജൻ ഒഴുകെയുള്ള മറ്റു മന്ത്രിമാർക്ക് പ്രെർഫോമൻസ് ഇല്ല. സിപിഐ വകുപ്പുകൾക്ക് ധനമന്ത്രി പണം അനുവദിക്കുന്നില്ലെന്നും വിമർശനം ഉയർന്നു.


ഒന്നാം സർക്കാരിൻറെ പ്രവർത്തന മികവിനോട് ചേർന്നു നിൽക്കുന്നതല്ല രണ്ടാം LDF സർക്കാരിന്റേതെന്നാണ് പൊതു ചർച്ചയിലെ വികാരം. മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരായ ആരോപണങ്ങൾ മുന്നണിയെ പ്രതിരോധത്തിലാക്കി. ധന പ്രതിസന്ധിക്ക് ഇടയിലും സിപിഐഎം മന്ത്രിമാർക്ക് പണം അനുവദിക്കുമ്പോഴും സിപിഐ മന്ത്രിമാരോട് കടുത്ത അവഗണനയെ ന്നും ചർച്ചയിൽ വിമർശനം. എന്നാൽ വിമർശനത്തെ തള്ളി ധനമന്ത്രി കെ എൻ ബാലഗോപാൽ രംഗത്തെത്തി.

സപ്ലൈകോയിൽ അടക്കം സാധനങ്ങൾ ഇല്ലാത്തതിന്റെ പേരിൽ സാധാരണ പാർട്ടി പ്രവർത്തകർ മറുപടി പറഞ്ഞു മടുക്കുകയാണ്. ഭക്ഷ്യ മന്ത്രിക്കും, കൃഷി മന്ത്രിക്കും ഉയർന്നത് അതിരൂക്ഷ വിമർശനം. വി എസ് സുനിൽകുമാറിനൊപ്പം ഉയരാൻ പി പ്രസാദിനാകുന്നില്ല. സിപിഐഎമ്മിനോട് കാര്യങ്ങൾ തുറന്നു പറയാൻ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്യം തയ്യാറാകണം. സിപിഐഎമ്മിനെ താങ്ങുന്ന നിലപാടാണ് സെക്രട്ടറിയുടേതെന്ന് ബിനോയ് വിശ്വത്തെ വേദിയിലിരുത്തി പൊതുസമ്മേളനത്തിൽ പ്രതിനിധികൾ ആഞ്ഞടിച്ചു.

Advertisement