സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സർക്കാരിനെതിരെ അതിരൂക്ഷ വിമർശനം

149
Advertisement

തൃശൂർ.സിപിഐ ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സർക്കാരിനെതിരെ അതിരൂക്ഷ വിമർശനം. ഭരണവിരുദ്ധ വികാരം ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായി.  സാമ്പ്രദായികമായുള്ള എൽ.ഡി.എഫിൻ്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ മാറ്റം വേണമെന്നും സംഘടന റിപ്പോർട്ടിൽ പരാമർശം. പാർട്ടി കേന്ദ്രങ്ങളിൽ നിന്ന് വോട്ടുചോർന്നുവെന്നും സ്വയംവിമർശനം.


തോൽവിയുടെ കാരണങ്ങൾ അക്കമിട്ട് നിരത്തുന്നതാണ് ജില്ലാ സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ട്. എൽഡിഎഫിന്റെ തോൽവിക്ക് പ്രധാന കാരണം സംസ്ഥാന സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം. തൃശ്ശൂരിൽ വിഎസ് സുനിൽ കുമാറിന്റെ തോൽവി പ്രതീക്ഷകളെ തകിടം മറിച്ചു. അഞ്ചുവർഷം മുൻപേ സോഷ്യൽ മീഡിയ ഹാൻഡിലുകൾ വാടകക്കെടുത്ത് സുരേഷ് ഗോപി തൃശൂരിൽ പ്രചാരണം തുടങ്ങി. എൽഡിഎഫിന്റെ സാമ്പ്രദായിക തെരഞ്ഞെടുപ്പ് പ്രവർത്തന രീതിയിൽ മാറ്റം വരണമെന്നും നിർദ്ദേശം. ബൂത്ത് തലത്തിൽ വോട്ട് ചേർക്കുന്നതിൽ ഗുരുതര വീഴചയുണ്ടായി. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള പ്രവർത്തനങ്ങൾക്ക് മുൻകൂട്ടി നിർദ്ദേശം നൽകിയെങ്കിലും ഘടകങ്ങൾ പലതും നിർവഹിച്ചില്ല. കരിവന്നൂർ ബാങ്ക് തട്ടിപ്പ് അടക്കമുള്ള സഹകരണ മേഖലയിലെ അഴിമതി ലോക്സഭാ പരാജയത്തിന്റെ ആക്കം കൂട്ടി. തെരഞ്ഞെടുപ്പ് ദിവസം മുൻ  എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ നടത്തിയ വാർത്താ സമ്മേളനം തിരിച്ചടിയായെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Advertisement