തിരുവനന്തപുരം. കേരള സർവകലാശാലയിലെ രജിസ്ട്രാർ – വൈസ് ചാൻസിലർ പോര് രൂക്ഷം. വി സി എതിർത്തെങ്കിലും സർവകലാശാല ദൈനംദിന പ്രവർത്തനങ്ങൾ രജിസ്ട്രാർ കെ എസ് അനിൽകുമാർ നിയന്ത്രിച്ചു തുടങ്ങി.. കെ എസ് അനിൽകുമാറിന്റെ ഫയൽ നോക്കാനുള്ള ഡിജിറ്റൽ ഐഡി ജീവനക്കാർ പുനസ്ഥാപിച്ചു.. എന്നാൽ രജിസ്ട്രാർ തീർപ്പാക്കുന്ന ഫയലുകൾ മാറ്റിവയ്ക്കാനാണ് വി.സിയുടെ നിർദ്ദേശം. വൈസ് ചാൻസലർ താൽക്കാലിക രജിസ്ട്രാറായി നിയമിച്ച ഡോ. മിനി കാപ്പന് ഐഡി നൽകുന്നത് ജീവനക്കാരുടെ സംഘടന നേതാക്കൾ വിലക്കിയതായും ആരോപണം ഉണ്ട്. വിദേശ പര്യടനത്തിനുശേഷം തിരിച്ചെത്തിയ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ഇതുവരെയും സർവകലാശാല ആസ്ഥാനത്ത് എത്തിയിട്ടില്ല. വി.സിയുടെ നിർദ്ദേശം മറികടന്ന് രജിസ്ട്രാർ ഓഫീസിൽ പ്രവേശിച്ച സംഭവത്തിൽ സെക്യൂരിറ്റി ഓഫീസർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അടുത്ത നടപടികളിലേക്ക് മോഹനൻ കുന്നുമ്മൽ കടക്കാനും സാധ്യതയുണ്ട്. അതേസമയം നിലവിലെ വിവാദങ്ങളിൽ വൈസ് ചാൻസലർക്ക് ഉചിതമായ തീരുമാനം എടുക്കാം എന്ന നിലപാടിലാണ് രാജ്ഭവൻ. ഇരു ചേരികളും തമ്മിലുള്ള സംഘർഷം മൂലം സർവ്വകലാശാലയിൽ ഭരണ പ്രതിസന്ധി തുടരുകയാണ്.
Home News Breaking News രജിസ്ട്രാർ – വൈസ് ചാൻസിലർ പോര് , ദൈനംദിന പ്രവർത്തനങ്ങൾ രജിസ്ട്രാർ നിയന്ത്രിച്ചു തുടങ്ങി