തിരുവനന്തപുരം പേരൂർക്കടയിലെ വ്യാജമാലമോഷണ കേസ്
ജില്ല ക്രൈംബ്രാഞ്ച് അന്വേഷിക്കും.
ക്രൈം ബ്രാഞ്ച് എസിപി വിജു കുമാറിനാണ് അന്വേഷണ ചുമുതല. എസ് സി എസ് ടി കമ്മീഷന്റെ ഉത്തരവിനെ തുടർന്ന്
പേരൂർക്കട പോലീസ് രജിസ്റ്റർ ചെയ്ത കേസാണ് ജില്ല ക്രൈംബ്രാഞ്ചിന് കൈമാറിയത്.പോലീസ് സ്റ്റേഷനിൽ മാനസിക പീഡനത്തിനിരയായ ബിന്ദു പരാതി നൽകിയതിനെ തുടർന്നായിരുന്നു കേസെടുത്ത് അന്വേഷിക്കാൻ എസ് സി എസ് ടി/ കമ്മീഷൻ ഉത്തരവിട്ടത്.
തുടർന്നാണ് ബിന്ദു മാല മോഷ്ടിച്ചെന്ന് വ്യാജ പരാതി നൽകിയ ഓമന ഡാനിയൽ , മകൾ നിഷ എന്നിവർക്കെതിരെ പേരൂർക്കട പോലീസ് കഴിഞ്ഞദിവസം കേസ് രജിസ്റ്റർ ചെയ്തത്. സ്റ്റേഷനിൽ വച്ച് ബിന്ദുവിനെ മാനസികമായി പീഡിപ്പിച്ച
എസ് ഐ പ്രസാദ് , എ എസ് ഐ പ്രസന്നൻ എന്നിവരും പ്രതികളാണ്. ജില്ലയ്ക്ക് പുറത്തുനിന്നുള്ള ഡിവൈഎസ്പി അന്വേഷിക്കണമെന്ന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിനെ തുടർന്ന് പത്തനംതിട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിന്റെ റിപ്പോർട്ട് ഈയാഴ്ച സമർപ്പിക്കും.