തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ട് പ്രതികളെ പിടികൂടി. അടിമലത്തുറയിൽ വച്ചാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ പിടികൂടാൻ പോയ പൊലീസിനെ പ്രതികൾ ആക്രമിക്കുകയും ആക്രമണത്തിൽ 4 പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. വഴുതക്കാട് കേരള കഫേ ഉടമ ജസ്റ്റിൻ രാജ് ആണ് കൊല്ലപ്പെട്ടത്. ഇടപ്പഴഞ്ഞിയിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് ശേഷം രണ്ട് ഹോട്ടൽ തൊഴിലാളികൾ ഒളിവിൽ പോയിരുന്നു. ഇവരെയാണ് പിടികൂടിയത്.
ഇയാളുടെ വീട്ടിൽ താമസിച്ചിരുന്ന കടയിലെ ജീവനക്കാരായ വിഴിഞ്ഞം സ്വദേശിയും നേപ്പാൾ സ്വദേശിയുമാണ് പിടിയിലായത്. കൊലപ്പെടുത്തിയ ഹോട്ടൽ ഉടമയുടെ മൃതദ്ദേഹം മൂടിയിട്ട നിലയിലായിരുന്നു. സി പി എം മുൻ ജില്ലാ സെക്രട്ടറിയുടെ മകളുടെ ഭർത്താവാണ് ജസ്റ്റിൻ രാജ്.പ്രതികളെ രാത്രി 11 മണിയോടെ മ്യൂസിയം സ്റ്റേഷനിൽ എത്തിക്കും.
Home News Breaking News തിരുവനന്തപുരം ഇടപ്പഴഞ്ഞിയിലെ ഹോട്ടലുടമയുടെ കൊലപാതകം:രണ്ട് പേർ പിടിയിൽ; പ്രതികൾ പോലീസിനെ ആക്രമിച്ചു, 4 പോലീസുകാർക്ക് പരിക്ക്