തിരുവനന്തപുരം. വഴയിലയിൽ അമ്മയ്ക്കും മകൾക്കും KSRTC ബസിൽ മർദ്ദനം.കയറുന്നതിനു മുൻപ് ബസ് മുന്നോട്ട് എടുത്തത് ചോദ്യം ചെയ്തതിന് യാത്രക്കാരൻ മർദിച്ചെന്നാണ് പരാതി.വഴയില സ്വദേശികളായ മഞ്ജു , മകൾ അസ്‌ന എന്നിവർക്കാണ് മർദ്ദനമേറ്റത്.പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നും ആരോപണം ഉണ്ട്
ഇന്നലെ വൈകിട്ട് തിരുവനന്തപുരം വഴയിലയിൽ KSRTC ബസിലാണ് അമ്മ മഞ്ജു മകൾ അസ്ന എന്നിവർക്ക് മർദ്ദനമേറ്റത്. കയറുന്നതിന് മുൻപേ ബസ് മുന്നോട്ട് എടുത്തത് ചോദ്യം ചെയ്ത അമ്മയോടും മകളോടും കണ്ടക്ടർ മോശമായി പെരുമാറി. തുടർന്ന് കണ്ടക്ടറേ പിന്തുണച്ച് യാത്രക്കാരൻ മർദിക്കുകയും ശേഷം ഓടി രക്ഷപ്പെട്ടു എന്നുമാണ് പരാതി.
ഉടൻ പേരൂർക്കട പോലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും വേഗത്തിൽ നടപടി ഉണ്ടായില്ലെന്നും ഇരുവരും പറയുന്നു.പോലീസ് സ്റ്റേഷനിൽ നിന്നുണ്ടായത് മോശം അനുഭവമെന്നും പരാതിയെ ഉദ്യോഗസ്‌ഥർ ലാഘവത്തോടെയും കണ്ടെന്നും പരാതിയുണ്ട്
മർദ്ദനമേറ്റതിനെ തുടർന്ന് അമ്മയും മകളും ആശുപത്രിയിൽ ചികിത്സ തേടി