കേരള യൂണിവേഴ്സിറ്റി താൽക്കാലിക ചുമതല വഹിക്കുന്ന വൈസ് ചാൻസിലർ സിസ തോമസിനെ തടഞ്ഞ് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ

1337
Advertisement

തിരുവനന്തപുരം. കേരള യൂണിവേഴ്സിറ്റി താൽക്കാലിക ചുമതല വഹിക്കുന്ന വൈസ് ചാൻസിലർ സിസ തോമസിനെ തടഞ്ഞ് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ.. സിൻഡിക്കേറ്റ് യോഗം വിളിച്ചു ചേർക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.. കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലറും ഗവർണറും കൂടിക്കാഴ്ച നടത്തി..

സർവ്വകലാശാല ആസ്ഥാനത്ത് വിവിധ വകുപ്പുകളിൽ പരിശോധനയ്ക്ക് എത്തിയപ്പോഴായിരുന്നു താൽക്കാലിക ചുമതലവഹിക്കുന്ന വൈസ് ചാൻസിലർ സിസ തോമസിനെ തടഞ്ഞത്… ചേമ്പറിൽ എത്തിയും സിൻഡിക്കേറ്റ് ഉടൻ വിളിച്ചു ചേർക്കണം എന്ന് ആവശ്യപ്പെട്ട് ഇടത് അംഗങ്ങൾ പ്രതിഷേധിച്ചു.. വകുപ്പുകളിൽ നിന്ന്
ഫയലുകൾ പിടിച്ചെടുക്കാൻ സിസ തോമസ് ശ്രമിച്ചെന്നാണ് ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ ആരോപണം..

വിസിയെ സമ്മർദ്ദത്തിൽ ആക്കി സിൻഡിക്കേറ്റ് യോഗം വിളിച്ചുചേർക്കാൻ അനുവദിക്കില്ലെന്ന് ബിജെപി സിൻഡിക്കേറ്റ് അംഗവും പറഞ്ഞു. കണ്ണൂർ സർവകലാശാലയിൽ ആർഎസ്എസ് വത്കരണം നടപ്പിലാക്കുന്നുവെന്ന എസ്എഫ്ഐ ആരോപണത്തിനിടെ
കണ്ണൂർ സർവകലാശാല വി സി യും ഗവർണറും കൂടിക്കാഴ്ച നടത്തി.. തളിപ്പറമ്പിൽ ക്ഷേത്ര പരിപാടിയ്ക്കെത്തിയപ്പോൾ കണ്ണൂർ ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച

Advertisement