സ്കൂൾ സമയമാറ്റം; ഇന്ന് ചർച്ച

1015
Advertisement

തിരുവനന്തപുരം. സ്കൂൾ സമയമാറ്റത്തിൽ അധ്യാപക സംഘടനകളുമായി ഇന്ന് ചർച്ച. വിദ്യാഭ്യാസ മന്ത്രിയാണ് അധ്യാപക സംഘടനകളുടെ യോഗം വിളിച്ചത്. സബ്ജക്റ്റ് മിനിമം, സ്കൂൾ ഉച്ചഭക്ഷണം എന്നിവയും ചർച്ച ചെയ്യും. ലഹരിവിരുദ്ധ പ്രവർത്തനവും ഇന്ന് ചർച്ച ചെയ്യും.

കായിക അധ്യാപകരുടെ പ്രശ്നങ്ങളും ഇന്ന് ചർച്ച ചെയ്യും. സൂംബ പഠിപ്പിക്കാനുള്ള ചുമതല കായിക അധ്യാപകരെ ഏൽപ്പിക്കുന്നതിൽ അടക്കം എതിർപ്പുണ്ടായിരുന്നു. ഈ വിഷയവും ഇന്നത്തെ മന്ത്രിയുടെ യോഗത്തിൽ ചർച്ച ചെയ്യും.

Advertisement