ആരോഗ്യ പരിശോധന, മുഖ്യമന്ത്രി നാളെ പുലർച്ചക്ക് അമേരിക്കയിലേക്ക്

246
Advertisement

തിരുവനന്തപുരം.ആരോഗ്യ പരിശോധനക്കായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പുലർച്ചക്ക് അമേരിക്കയിലേക്ക് പോകും. പുലർച്ചെ എമിറേറ്റ്സ് വിമാനത്തിൽ ദുബൈയിൽ എത്തുന്ന മുഖ്യമന്ത്രി അവിടെ നിന്നാണ് അമേരിക്കയിലേക്ക് പോകുക.ഹൂഴ്സ്റ്റണിലെ മയോ ക്ളിനിക്കിലാണ്മുഖ്യമന്ത്രിയുടെ ചികിത്സ. ഏഴ് ദിവസം ചികിത്സക്കും രണ്ട് ദിവസം യാത്രക്കും എന്ന രീതിയിലാണ് വിദേശപര്യടനം ക്രമീകരിച്ചിരിക്കുന്നത്.ചികിത്സ എത്രദിവസം
ഉണ്ടാകുമെന്ന് ഇപ്പോൾ ഉറപ്പിക്കാനാകാത്തതിനാൽ മടങ്ങി വരുന്ന തീയതി തീരുമാനിച്ചിട്ടില്ല.വിദേശ ചികിത്സക്ക് പോകുന്ന വിവരം ഗവർണറെ അറിയിച്ചിട്ടുണ്ട്.മുഖ്യമന്ത്രിയുടെ അഭാവത്തിൽ ആർക്കും പകരം ചുമതല നൽകിയിട്ടില്ല

Advertisement