ഡാർക്ക് നെറ്റ് വഴിയുള്ള ലഹരിക്കടത്ത്,വനിതയും പ്രതി

235
Advertisement

കൊച്ചി. ഡാർക്ക് നെറ്റ് വഴിയുള്ള ലഹരിക്കടത്ത് കേസിൽ ലഹരി സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ച് എൻ സി ബി . മൂവാറ്റുപുഴ കോടതിയിൽ നിന്നാണ് അന്വേഷണൻ സംഘം സാമ്പിളുകൾ ശേഖരിച്ച് ഡൽഹിയിലേക്ക് അയച്ചത്. കേസിലെ മുഖ്യപ്രതികളിൽ ഒരാളായ ഡിയോളിന്റെ ഭാര്യ അഞ്ജുവിനെയും കേസിൽ എൻസി ബി അറസ്റ്റ് ചെയ്തു.

ഡാർക്ക് നെറ്റ് വഴിയുള്ള ലഹരിക്കടത്ത് കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം നാലായതിന് പിന്നാലെയാണ് പ്രതികളിൽ ഒരാൾ വനിത എന്ന വിവരം പുറത്ത് വരുന്നത്. കേസിലെ മുഖ്യ പ്രതികളിൽ ഒരാളായ ഡിയോളിന്റെ ഭാര്യ അഞ്ജുവിനെ ആണ് എൻ സി ബി അറസ്റ്റ് ചെയ്തത്. ഇവരുടെ പാഞ്ചാലിമേട്ടിലെ റിസോർട്ടിൽ വച്ചായിരുന്നു ലഹരിഇടപാടുകളുടെ മീറ്റിങ്ങുകൾ നടന്നിരുന്നത്. ഇതിന് പുറമെ അറസ്റ്റിലായ 4 പ്രതികൾക്കും ഇതെ റിസോർട്ടിൽ ഓഹരി പങ്കാളിത്തവും ഉണ്ട്. കേസിൽ പിടികൂടിയ ലഹരി വസ്തുക്കളുടെ സാമ്പിളുകൾ മൂവാറ്റുപുഴ കോടതിയിൽ നിന്ന് അന്വേഷണ സംഘം ശേഖരിച്ചു. രാസപരിശോധനയ്ക്ക് അയക്കുന്നതിനായാണ് സാമ്പിളുകൾ ശേഖരിച്ചത്. പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടു കൊണ്ടുളള ഹർജിയും ഉടൻ അന്വേഷണ സംഘം കോടതിയിൽ സമർപ്പിക്കും

Advertisement