കൊച്ചി. സസ്പെൻഷൻ നടപടി റദ്ദ് ചെയ്യണമെന്ന കേരളാ സർവ്വകലാശാല രജിസ്ട്രാറുടെ ആവശ്യം അംഗീകരിക്കാതെ ഹൈക്കോടതി. കേസ് തിങ്കാളാഴ്ച്ച വീണ്ടും പരിഗണിക്കുമ്പോൾ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനും കോടതി വൈസ് ചാൻസിലറോട് ആവശ്യപ്പെട്ടു.
സസ്പെൻഷൻ ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ടായിരുന്നു കേരളാ സർവ്വകലാശാല രജിസ്ട്രാർ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ വാദം കേട്ട ശേഷം കോടതി രജ്സ്ട്രാറുടെ ആവശ്യംഅംഗീകരിച്ചില്ല. വൈസ് ചാൻസിലറോട് തിങ്കളാഴ്ച്ച വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു. കേസ് പരിഗണിച്ചപ്പോൾ ഭാരതാംബ എങ്ങനെ മതചിഹ്നമാവും എന്നായിരുന്നു കോടതിയുടെ ചോദ്യം. അത് കൃത്യമായി അറിയണമെന്നും, ആ ഫോട്ടോ വച്ചത് കൊണ്ട് കേരളത്തിൽ എന്ത് ക്രമസമാധാന പ്രശ്നമാണ് ഉണ്ടാവാൻ പോകുന്നത് എന്നും കോടതി ചോദിച്ചു. ക്രമസമാധാന പ്രശ്നങ്ങൾ ഒക്കെ എപ്പോഴും ഉണ്ടാകുന്നത് അല്ലെ എന്നും കോടതി കേസ് പരിഗണിക്കുന്നതിനിടെ ചോദ്യം ഉന്നയിച്ചു. നേരത്തെ നിശ്ചയിച്ച പരിപാടി റദ്ദാക്കിയത് എന്തിന് എന്ന് അറിയണം എന്നും കോടതി ആവശ്യപ്പെട്ടു. തിങ്കളാഴ്ച്ച വൈസ് ചാൻസിലറുടെ സത്യവാങ് മൂലം കൂടി ലഭിച്ച ശേഷമാവും കേസിൽ തുടർ നടപടികൾ ഉണ്ടാവുക