പിണറായി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി ആരോഗ്യവകുപ്പ്

89
Advertisement

തിരുവനന്തപുരം. രണ്ടാം പിണറായി സര്‍ക്കാരിന് തലവേദനയായി ആരോഗ്യവകുപ്പ്. തുടര്‍ച്ചയായി ഉണ്ടാകുന്ന വിവാദങ്ങള്‍ സര്‍ക്കാരിനെ ഒന്നടങ്കം പ്രതിരോധത്തിലാക്കുകയാണ്. കെ. കെ.ശൈലജ ടീച്ചര്‍ക്ക് പിന്മുറക്കാരിയായി ആരോഗ്യവകുപ്പ് ഏറ്റെടുത്ത വീണ ജോര്‍ജിനെതിരെയാണ് വലിയ പ്രതിഷേധം ഉയരുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ ആരോഗ്യനേട്ടങ്ങള്‍ ഊതിവീര്‍പ്പിച്ചതും പി ആര്‍ വര്‍ക്കും മാത്രമായിരുന്നു എന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.

എങ്കിലും ഭരണത്തുടര്‍ച്ചയ്ക്ക് ഒന്നാം പിണറായി സര്‍ക്കാരിന്റെ നെടുംതൂണായിരുന്നു ആരോഗ്യവകുപ്പ്. കോവിഡും നിപ്പയും കേരളത്തെ വിറപ്പിച്ചപ്പോഴും വകുപ്പിനെ ജനകീയമാക്കിയ മന്ത്രി കെ.കെ.ശൈലജ. രണ്ടാം പിണറായി സര്‍ക്കാരില്‍ വീണ ജോര്‍ജ് ആരോഗ്യവകുപ്പ് ചുമതല ഏറ്റെടുത്തത് മുതല്‍ വിവാദങ്ങള്‍ ഒഴിഞ്ഞ നേരമില്ല. പ്രധാനപ്പെട്ട മെഡിക്കല്‍ കോളജുകളില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ചികിത്സ പിഴവുകള്‍, മന്ത്രിയുടെ ഓഫീസിനെതിരായ നിയമന വിവാദം, കെ.എം.എസ്.സി.എല്‍ ഗോഡൗണുകളിലെ തീപിടിത്തങ്ങള്‍, മരുന്നുകളില്ലെന്ന പരാതി, ശസ്ത്രക്രിയ ഉപകരണങ്ങളുടെ ക്ഷാമം, വകുപ്പ് മേധാവിയുടെ തുറന്നുപറച്ചില്‍, ഒടുവില്‍ ജീവനെടുത്ത കോട്ടയത്തെ അനാസ്ഥ

ആരോഗ്യ വകുപ്പിനെതിരെ തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉയരുന്നത് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സര്‍ക്കാരിന് തലവേദനയായി മാറി. പ്രതിപക്ഷത്തിന് പുറമെ സിപി.ഐ അത് പരസ്യമായി പറയുകയും ചെയ്തു. നേട്ടങ്ങളില്‍ ആഹ്‌ളാദിക്കുമ്പോഴും താഴെതട്ട് മുതല്‍ കാലോചിതമായ പരിഷ്‌കാരങ്ങള്‍ ആരോഗ്യമേഖലയില്‍ വേണമെന്നാണ് വിദഗ്ധ അഭിപ്രായം. അടിസ്ഥാനസൗകര്യങ്ങളും ആധുനികവത്കരണവും ഇനിയും മെച്ചപ്പെടാനുണ്ട്. പൊതുജനാരോഗ്യ മേഖലയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് സമീപനങ്ങളിലും മാറ്റം വരണമെന്നാണ് പൊതുവികാരം

Advertisement