വൈസ് ചാൻസലറുടെ സസ്പെൻഷൻ നടപടി തള്ളി രജിസ്ട്രാർ ഡ്യൂട്ടിക്ക് എത്തി

421
Advertisement

തിരുവനന്തപുരം. വൈസ് ചാൻസലറുടെ സസ്പെൻഷൻ നടപടി തള്ളി രജിസ്ട്രാർ ഡോക്ടർ കെ എസ് അനിൽകുമാർ കേരള സർവകലാശാല ആസ്ഥാനത്ത് ഡ്യൂട്ടിക്ക് എത്തി. സിൻഡിക്കേറ്റ് യോഗത്തിനൊപ്പം സെനറ്റ് യോഗവും ചേരണമെന്നാവശ്യപ്പെട്ട് വൈസ് ചാൻസിലർക്ക് ഇടത് അംഗങ്ങൾ വീണ്ടും കത്ത് നൽകും. പ്രതിഷേധങ്ങൾക്കിടെ താൽക്കാലിക വിസിയായി നിയമിതയായ സിസ തോമസ് സർവകലാശാലയിലെത്തി സ്ഥാനമേറ്റു..

കേരള സർവകലാശാല വൈസ് ചാൻസിലർ ഡോക്ടർ മോഹനൻ കുന്നുമ്മൽ നടപടിയെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് സർക്കാർ തീരുമാനം. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശപ്രകാരം സസ്പെൻഷൻ നടപടി തള്ളി രജിസ്ട്രാർ കെ എസ് അനിൽകുമാർ സർവകലാശാല ആസ്ഥാനത്തെത്തി.

സർവ്വകലാശാലയിലേക്ക് എത്തിയെങ്കിലും ഔദ്യോഗിക ചുമതലകൾ ഏറ്റെടുത്തില്ല.. പകരം ചുമതല നൽകിയ ജോയിൻ്റ് രജിസ്ട്രാർ ഇന്ന് അവധി എടുത്തു. ധൈര്യമുണ്ടെങ്കിൽ വിസി സിൻഡിക്കേറ്റ് വിളിച്ചു ചേർക്കണമെന്ന് ഇടത് അംഗങ്ങൾ പ്രതികരിച്ചു.

സിൻഡിക്കേറ്റ് യോഗം ചേരണമെന്ന് ആവശ്യപ്പെട്ടതിനൊപ്പം,സെനറ്റ് യോഗവും ചേരാനും വി സി യ്ക്ക് ഇടത് അംഗങ്ങൾ കത്ത് നൽകും.. രജിസ്ട്രാറെ പിന്തുണച്ചുകൊണ്ട് യൂണിവേഴ്സിറ്റി അധ്യാപകരുടെയും ജീവനക്കാരുടെയും ഇടതു സംഘടനകൾ പ്രതിഷേധിച്ചു. സർവ്വകലാശാല ആസ്ഥാനത്തിന് മുകളിൽ ഭരണഘടനയുടെ പുറംചട്ട ഉയർത്തി എസ്എഫ്ഐയും പ്രതിഷേധിച്ചു.

പ്രതിഷേധങ്ങൾക്കിടെ വൈസ് ചാൻസലറുടെ താൽക്കാലിക ചുമതല ലഭിച്ച ഡിജിറ്റൽ സർവകലാശാല വി.സി സിസാ തോമസ് സർവകലാശാലയിലെത്തി സ്ഥാനമേറ്റു.. മോഹനൻ കുന്നുമ്മൽ റഷ്യയിൽ പോയ സാഹചര്യത്തിൽ ഈ മാസം 8 വരെയാണ് അധിക ചുമതല

Advertisement