തൃശ്ശൂർ. മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം. അതിരപ്പിള്ളി സ്വദേശി രാധാകൃഷ്ണനാണ് മരിച്ചത്. അന്വേഷണം ആരംഭിച്ച് പോലീസ്. പരാതി ലഭിച്ചാൽ ഉടൻ അന്വേഷണം നടത്തുമെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് .
വാഹനാപകടത്തെ തുടർന്ന് ഒരു മാസത്തോളമായി തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു രാധാകൃഷ്ണൻ. ഇന്നലെ രാവിലെ ആയിരുന്നു കാലിന്റെ ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിച്ചത്. അല്പസമയത്തിനകം ആരോഗ്യസ്ഥിതി ഗുരുതരമാവുകയായിരുന്നു.
ശസ്ത്രക്രിയക്ക് മുൻപുള്ള എല്ലാ പരിശോധനകളും നടത്തിയിരുന്നു. കാലിൽ ശസ്ത്രക്രിയ തുടങ്ങുന്നതിനു മുൻപേയാണ് രാധാകൃഷ്ണന്റെ ആരോഗ്യനില മോശമായതെന്ന് മെഡിക്കൽ കോളേജ് അധികൃതർ.
ഡിവൈഎസ്പി ക്കും മെഡിക്കൽ കോളേജ് സൂപ്രണ്ടിനും കുടുംബം പരാതി നൽകിയിട്ടുണ്ട്. പോലീസ് മോർച്ചറിയിൽ എത്തി ഇൻഗ്വിസ്റ്റ് നടപടികൾ പൂർത്തിയാക്കി. പരാതി കയ്യിൽ കിട്ടിയാൽ ഉടൻ അന്വേഷണം ആരംഭിക്കുമെന്ന് സൂപ്രണ്ട്. തൃശൂർ മെഡിക്കൽ കോളേജിൽ സമാന സംഭവങ്ങൾ ആവർത്തിക്കുന്നു എന്നാണ് ജനപ്രതിനിധികളുടെ ആരോപണം
വനവകുപ്പിൽ താൽക്കാലിക വാച്ചറായ 52 വയസ്സുള്ള രാധാകൃഷ്ണന് 3 പെൺമക്കളാണ്. പോസ്റ്റ്മോർട്ടം നടപടികൾ കഴിഞ്ഞ് ബോഡി വിട്ടു കിട്ടുന്നതിനനുസരിച്ച് സംസ്കാരം നടത്തും.