സിനിമ നേരിൽ കാണും,അസാധാരണ നീക്കവുമായി ഹൈക്കോടതി

90
Advertisement

കൊച്ചി. ജാനകി വെഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമ പ്രദർശന വിവാദത്തിൽ അസാധാരണ നീക്കവുമായി ഹൈക്കോടതി . സിനിമ നേരിൽ കാണാൻ ഹൈക്കോടതി തീരുമാനം.ശനിയാഴ്ച രാവിലെ കക്ഷികൾക്കൊപ്പം ജസ്റ്റിസ് എൻ.നഗരേഷ് സിനിമ കാണും.

സിനിമയുടെ പേരും കഥാപാത്രത്തിന്റെ പേരും മാറ്റാതെ സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകില്ലെന്ന സെൻസർ ബോർഡ് തീരുമാനത്തിനെതിരെ ചിത്രത്തിന്റെ നിർമാതാക്കൾ നൽകിയ ഹർജി പരിഗണിക്കവേയാണ് അസാധാരണ നീക്കത്തിലേക്ക് ഹൈക്കോടതി കടന്നത്. ശനിയാഴ്ച രാവിലെ 10 മണിക്ക് കക്ഷികൾക്ക് ഒപ്പം ജസ്റ്റിസ് എൻ നഗരേഷ് സിനിമ കാണും . പാലാരിവട്ടം ലാൽ മീഡിയ സ്റ്റുഡിയോയിൽ കോടതിക്ക് സിനിമ കാണാൻ സൗകര്യം ഒരുക്കുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.എന്ത് സാഹചര്യത്തിലാണ് ജാനകി എന്ന പേര് മാറ്റാൻ നിർദ്ദേശിച്ചതെന് വ്യക്തമായി അറിയിക്കണമെന്ന് സെൻസർ ബോർഡിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യം ഇന്ന് സെൻസർ ബോർഡ് അറിയിച്ചില്ല. ഇതോടെ കേസ് അനന്തമായി നീട്ടിക്കൊണ്ടു പോവുകയാണെന്ന് ഹർജിക്കാർ വാദിച്ചു. തുടർന്നാണ് സിനിമ കാണാൻ കോടതി തീരുമാനിച്ചത്. കോടതി നടപടിയെ സംവിധായകൻ പ്രവീൺ നാരായണൻ സ്വാഗതം ചെയ്തു

ബുധനാഴ്ച വിഷയം കോടതി വീണ്ടും പരിഗണിക്കും.സിബിഎഫ്സിക്ക് വേണ്ടി ഹാജരായ അഡ്വ. അഭിനവ് ചന്ദ്രചൂഢ് സിനിമ മുംബൈയില്‍ വെച്ച് കാണാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ചു. എന്നാൽ കൊച്ചിയില്‍ വന്ന് സിനിമ കാണണമെന്നാണ് കോടതി മറുപടി നൽകിയത്. 

Advertisement