സൈബർ വലയിലെ ലഹരി വിൽപന.രാജ്യത്തെ ഏറ്റവും വലിയ ഡാർക്ക് നെറ്റ് മയക്കുമരുന്ന് വിൽപന ശൃഖംല തകര്‍ത്തു

156
Advertisement

കൊച്ചി.സൈബർ വലയിലെ ലഹരി വിൽപന.രാജ്യത്തെ ഏറ്റവും വലിയ ഡാർക്ക് നെറ്റ് മയക്കുമരുന്ന് വിൽപന ശൃഖംലയായ കെറ്റാമലോൺ തകർത്തു.ശൃംഖലയെ നിയന്ത്രിച്ചിരുന്നത് മൂവാറ്റുപുഴ സ്വദേശിയായ യുവാവ്.എൻസിബിയുടെ നിർണായക വിജയം മാസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ.

ലെവൽ ഫോർ എന്ന വിശേഷണത്തിലാണ് ഡാർക്ക് വെബിലെ ലഹരി ശൃംഖലയായ കെറ്റാമലോൺ പ്രവർത്തിച്ചിരുന്നത്.ലെവൽ ഫോർ സൂചിപ്പിക്കുന്നത് ലഹരി വിൽപനയുടെ അളവും ആഴവും കൂടിയാണ്.വിദേശത്ത് നിന്ന് കൊച്ചിയിൽ എത്തിയ ലഹരി നിറഞ്ഞ രഹസ്യ പാർസലാണ് നിർണായകം.ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രാജ്യത്താകെ സകല സംവിധാനങ്ങളെയും വെല്ലുവിളിച്ച് പാർസൽ വഴി ലഹരിക്കടത്തുന്ന സൈബർ ഇടത്തിലേക്ക് അതിന്റെ ശൃംഖലയിലേക്ക് അന്വേഷണമെത്തിയത്.രഹസ്യമായി എൻസിബി നടത്തിയ അന്വേഷമം ചെന്നെത്തിയതാകട്ടെ രാജ്യത്തെ ഏര്റവും വലിയ സൈബർ ലഹരി ശൃംഖലയുടെ മാസ്റ്റർ ബ്രെയിൻ മൂവാറ്റുപുഴ സ്വദേശി എഡിസണിലേക്ക്.രണ്ട് വർഷമായി ഇയാൾ ഡാർക്ക് വെബ് ഉപയോഗിച്ച് ലഹരി കച്ചവടം നടത്തിവരികയാണ്.ആറ് മാസത്തെ അന്വേഷണത്തിലൊടുവിലാണ് എൻസിബിക്ക് ലഹരി ശൃംഖലയിലെ കടന്നു കയറി കയ്യോടെ ആളെ പിടിക്കാനായത്.ഇയാളുടെ
വീട്ടിൽ നിന്ന് 1127 എൽഎസ്ഡി സ്റ്റാന്പുകളും 131.36 ഗ്രാം കെറ്റാമിനും കണ്ടെത്തി.ഇതിന് പുറമെ 70 ലക്ഷം രൂപ വിലമതിക്കുന്ന ക്രിപ്റ്റോ കറൻസിയും കണ്ടെതത്തി.അതായത് ട്രാൻസാക്ഷനുകൾ ക്രിപ്റ്റോ മറയിലായിരുന്നു.ഇതിന് പുറമെ ഇടപാട് ഡാർക്ക് വെബിലായതിനാൽ ഇടപാടുകാരും കച്ചവടക്കാരും പരസ്പരം അറിയുകയുമില്ല.ഡാർക്കവ വെബിലെ മേൽവിലാസമില്ലാത്ത ഐഡികളായിരിക്കും ഡീൽ സംസാരിക്കുന്ന ഇടം.
ഇതും പ്രതികളിലേക്ക് എത്താൻ പ്രതിസന്ധിയായി.
ഡാർക്ക് വെബ് വഴി ഏറ്റവും കൂടുതൽ വിൽപന നടത്തിയിരിക്കുന്നത് ബെംഗളൂരു ചെന്നൈ ബോപ്പാൽ എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ്.കഴിഞ്ഞ 14 മാസത്തിനിടെ കെറ്റാമിലോൺ 600 ഷിപ്മെന്റ നടത്തിയെന്നാണ് കണ്ടെത്തൽ.അതായത് വിവിധ അളവുകൾ അത്രയും ലഹരി പാർസലായി ഉപഭോക്താവെന്ന് എത്തിച്ചെന്ന് ചുരുക്കം.ഡാർക്ക് വൈബ് സംഘത്തിന് ലഹരി എത്തുന്നത് വിദേശത്തെ പ്രധാനപ്പെട്ട ഡ്രെഗ് പെഡ്ലൈഴ്സിൽ നിന്നാണെന്നാണ് വിവരം.

Advertisement