ആലപ്പുഴ. പത്തനംതിട്ട എസ്.പി. റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട അഭിഭാഷകനെ പ്രോസിക്യൂട്ടർ ആക്കാൻ ഇടപെട്ടെന്ന് പരാതി. ആലപ്പുഴ Dy.S.P. മധുബാബുവാണ് S.P. വി.ജി. വിനോദ് കുമാറിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട അഭിഭാഷകൻ പ്രശാന്ത് എൻ കുറുപ്പിനെ കരിക്കിനേത്ത് കൊലക്കേസിൽ പ്രോസിക്യൂട്ടറായി ശുപാർശ ചെയ്തു എന്നാണ് പരാതി. പ്രശാന്തിനെതിരെ ഉള്ളത് 15 കേസുകളെന്നും മധു ബാബു; DIG റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണം എന്നും ആവശ്യം
പ്രശാന്തിനെ പ്രോസിക്യൂട്ടർ ആക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥനായ തന്നെ കുടുക്കാൻ എന്നും പരാതിയിൽ. റൗഡി ലിസ്റ്റിൽ ഒന്നാമതുള്ള അഭിഭാഷകൻ കെ. ജെ. മനുവിനെ നേരത്തെ എസ്പി ഓഫീസിലെ പോഷ് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരുന്നു